വിവാഹം കഴിഞ്ഞ് 12 ദിവസം വരെ വധു മുഖം കാണിച്ചില്ല; പിന്നീട് വധുവിനെ കണ്ട വരന്‍ ഒന്നു ഞെട്ടി

ഏറെ പ്രതീക്ഷകളോടെയായിരിക്കും എല്ലാവരും വിവാഹജീവിതത്തിലേക്ക് കടക്കുക. ചിലപ്പോള്‍ സ്വപ്നം കാണുന്നതാകില്ല സംഭവിക്കുന്നത്. സാധാരണ വധുവിനെയാണ് വരന്‍ വിവാഹം കഴിക്കുക. പക്ഷെ ഇവിടെ സംഭവിച്ചത് വരന്‍ വിവാഹം കഴിച്ചത് വധുവായ പുരുഷനെ. 26 വയസ്സുള്ള വരന്‍ വിവാഹം കഴിഞ്ഞ് 12ാമത്തെ ദിവസമാണ് ഇക്കാര്യം മനസ്സിലാക്കിയത്, താന്‍ താലി ചാര്‍ത്തിയ അഡിന്‍ഡ കാന്‍സ എന്ന പെണ്‍കുട്ടി ഒരു പുരുഷനാണെന്ന്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ നാരിന്‍ഗുള്‍ സ്വദേശിയായ വരനാണ് വിവാഹത്തട്ടിപ്പിന് ഇരയായത്. 2023-ല്‍ ഇന്‍സ്റ്റാഗ്രാമിലാണ് യുവാവ് ആദ്യമായി അഡിന്‍ഡയെ കാണുന്നത്, ഒരു വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ ഇവര്‍ ഡേറ്റിംഗ് ആരംഭിച്ചു. അപ്പോള്‍ കാണുമ്പോഴേല്ലാം അവര്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന ഹിജാബ് ധരിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തനിക്ക് ബന്ധുക്കളാരുമില്ലെന്ന് യുവതി വരനോട് പറഞ്ഞു. തുടര്‍ന്ന് വരന്റെ വീട്ടില്‍വെച്ച് ലളിതമായാണ് വിവാഹച്ചടങ്ങ് നടത്തിയത്. വിവാഹ ശേഷം തന്റെ കുടുംബാംഗങ്ങളുമായി വധു കൂടുതല്‍ ബന്ധം കാണിക്കുന്നില്ലെന്നും വീട്ടിനുള്ളില്‍പോലും മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ചതും അഡിന്‍ഡയെ സംശയിക്കാന്‍ ഇടയാക്കി. വരനുമായി അടുത്തിടപഴകാതിരിക്കാന്‍ ആര്‍ത്തവമാണെന്നും സുഖമില്ലെന്നും അവര്‍ പറഞ്ഞൊഴിയുകയായിരുന്നു. അതിനിടെ വധുവിന്റെ വീട്ടുകാരെ കണ്ടുപിടിച്ച് കാര്യമന്വേഷിച്ചു. ഇതോടെയാണ് താന്‍ വിവാഹം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയെ അല്ലെന്നും ഇയാള്‍ നാളുകളായി തന്റെ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും വരന്‍ തിരിച്ചറിഞ്ഞത്. യുവാവ് ഉള്‍പ്പെടെ എല്ലാവരെയും കബളിപ്പിച്ച് സൗമ്യമായ ശബ്ദത്തിലും രൂപഭാവത്തിലും ഒരു സ്ത്രീയെപ്പോലെയാണ് അഡിന്‍ഡ അഭിനയിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. പൊലിസ് അറസ്റ്റുചെയ്ത് വഞ്ചനാ കുറ്റം ചുമത്തി. ഈ കുറ്റത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page