Category: General

വീണ്ടും ഉയർന്ന് സ്വർണ്ണ വില;പവന് 46,720 രൂപയായി; ഇന്ന് കൂടിയത് 160 രൂപ

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം.  160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,720 രൂപയായി.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മദ്യപിച്ചു പൊതു സ്ഥലത്ത്  അതിക്രമം; വനിതാ പൊലീസ് ഇൻസ്പക്ടറെ കൈയ്യേറ്റം ചെയ്തു; യുവതി റിമാൻഡിൽ

കണ്ണൂര്‍: തലശ്ശേരി നഗരത്തിലെ കീഴന്തി മുക്കില്‍ തിങ്കളാഴ്ച്ച രാത്രി പത്തു മണിയോടെ കാറില്‍ സഞ്ചരിച്ചു മദ്യപിച്ച് അതിക്രമം കാണിക്കുകയും പൊലീസിനെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് കല്യാണം വീട്ടില്‍ റസീനയെന്ന (38)

മാൻ വേട്ട നടത്തിയ 7 അംഗ സംഘം പിടിയിൽ

ഹൊസൂർ: തമിഴ്നാട്ടിലെ ഹൊസൂരിലെ സുസുവാഡി ഗ്രാമത്തില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റില്‍. ചെല്ലപ്പൻ(65), റാംരാജ്(31), രാജിവ്(31), നാഗരാജ്(28), ശിവരാജ്കുമാര്‍(31), മാരിയപ്പൻ(65) എന്നിവരും പ്രായപ്പൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.ഇവർക്ക് 50,000 രൂപ പിഴയും ചുമത്തി.

മിക്സിക്കുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട് : മിക്സർ ഗ്രൈൻഡറിൻ്റെ കപ്പാസിറ്ററിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശിയും  മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.ദുബായിൽ നിന്ന് ഐഎക്‌സ് 346 വിമാനത്തിൽ എത്തിയ

ഈരാറ്റുപേട്ടയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പൊലീസ് പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ്

2023 ല്‍ പുറത്തിറങ്ങിയത് 220 ചിത്രങ്ങള്‍; നഷ്ടം 500 കോടി; കുത്തുപാളയെടുത്ത് നിര്‍മ്മാതാക്കള്‍

സമാന്തര സിനിമകളും മുഖ്യാധാര സിനിമകളും നിറഞ്ഞു നിന്ന മലയാള സിനിമയ്ക്കു മരണമണി മുഴങ്ങുന്നു. 2023 – ലെ ബാലന്‍സ് ഷീറ്റു വ്യക്തമാക്കുന്നത് തീരെ ശോഭനമല്ല കോളിവുഡിന്റെ ഭാവിയെന്നാണ്. താരങ്ങളുടെ അതിഭയങ്കരമായ പ്രതിഫലം, ഇതര ഭാഷാ

കിണറ്റില്‍ ചാടിയ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം

കാസര്‍കോട് : ആളുകള്‍ നോക്കിനില്‍ക്കെ കിണറ്റിൽ ചാടിയ തമിഴ്‌നാട് സ്വദേശിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ദേശീയപാതയ്ക്ക് സമീപം കാസര്‍കോട് കറന്തക്കാട് കവലയിലെ കിണറ്റില്‍ ചാടിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മാരി മുത്തു പാണ്ഡ്യനെയാണ്

ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം; എല്‍പിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് കിടിലം സമ്മാനം. രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാന്‍

രാത്രി ഫോണ്‍ വിളിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു

രാത്രി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം. ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂരിറ്റിയാണ് ഉമേഷ് ധാമി.

ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി;കട ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് നിഗമനം

കൊല്ലം:കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്‌, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും

You cannot copy content of this page