രേഷ്മയുടെ കൊലപാതകം: മൃതദേഹം കയറ്റിക്കൊണ്ടു പോയ ജീപ്പ് ബന്തടുക്കയില്‍ കണ്ടെത്തി; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്
കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ സര്‍ക്കാരി, മൊയോലത്തെ എം.സി രേഷ്മയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയെന്ന കേസില്‍ നിര്‍ണ്ണായക തെളിവു ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിവൈ.എസ്.പി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്തടുക്കയില്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ട് നിന്നു പാണത്തൂരിലേക്ക് മൃതദേഹം കയറ്റിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി. കൊലപാതകം നടന്ന സമയത്ത് പ്രസ്തുത ജീപ്പ് അറസ്റ്റിലായ പാണത്തൂര്‍, ബാപ്പുങ്കയം സ്വദശി ബിജു പൗലോസിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ജീപ്പ് ബന്തടുക്ക സ്വദേശിയുടെ കൈയില്‍ എത്തുകയായിരുന്നു. മെയ് 16നാണ് രേഷ്മ കൊലക്കേസില്‍ …