”പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ, വിഷുക്കാലമല്ലേ”

കാസര്‍കോട്: മലയാളികളുടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ കൊടും വേനലിലും നാടെങ്ങും പൂത്തുലച്ചു.
കാസര്‍കോട് വില്ലേജ് ഓഫീസിനും താലൂക്ക് ഓഫീസിനും മുന്നിലെ കണിക്കൊന്ന പൂവായി ഓഫീസുകളിലും തൊട്ടടുത്ത സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍ എന്നിവിടങ്ങളിലെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അവരെ നന്മയുടെ വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.
വേനലായാലും കൊടും വേനലായാലും വിഷുവിനു മുന്നോടിയായി കണിക്കൊന്നയ്ക്കു പൂക്കാതിരിക്കാനാവുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയ കവി അയ്യപ്പപ്പണിക്കര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അദൃശ്യനായ പ്രപഞ്ചനാഥന്റെ ആഗ്രഹങ്ങള്‍ പ്രകൃതിയും ചരാചരങ്ങളും അണുകിട തെറ്റാതെ പാലിക്കുന്നു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനുള്ള അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ഓരോ ഘട്ടത്തിലും ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമാണ് പ്രപഞ്ചവും അതിലെ സകല ചരാചാരങ്ങളുമെന്ന നല്ല ബോധ്യപ്പെടുത്തല്‍ മലയാളിയുടെ പുതുവര്‍ഷാരംഭ ആഘോഷത്തിനുണ്ട്. ഭാസുരമായ ഭാവിക്കുള്ള നല്ല സന്ദേശമാണ് വിഷു. നന്മയുടെ തേന്‍ തുള്ളികളാണ് വിഷു പൊഴിക്കുന്നതെന്നു മലയാളത്തിന്റെ മഹനായ കവി ഒഎന്‍വിയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മലയാളികള്‍ മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ജീവിതത്തിലെയും സമൂഹത്തിലെയും മാലിന്യങ്ങളെ അകറ്റാനും ജീവിതത്തെയും സമൂഹത്തെയും സംശുദ്ധമാക്കാനുമുള്ള പ്രേരണയുമാണ് വിഷു. സന്തോഷവും സമൃദ്ധിയും ആണ് വിഷു ആഗ്രഹിക്കുന്നത്. 14നാണ് കേരളം വിഷു ആഘോഷിക്കുന്നത്. വിഷുവിന്റെ പൊരുള്‍ കണി കാണുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page