യാത്രയയപ്പ് പരിപാടികള്‍ക്കിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: യാത്രയയപ്പ് പരിപാടിക്കിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതടക്കം എട്ടു കേസുകളില്‍ പ്രതിയായ കളനാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കളനാട്, സമീര്‍ മന്‍സിലില്‍ കെ.കെ സമീറി (34)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കാസര്‍കോട് ടൗണിലെ ഒരു സ്‌കൂളില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കെ.കെ സമീര്‍ ആണ് തങ്ങള്‍ക്ക് കഞ്ചാവ് നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനു മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തേടി കളനാട്ട് എത്തിയ പൊലീസിനെ സമീര്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അന്നു തന്നെ സമീറിനെ അറസ്റ്റു ചെയ്തിരുന്നു. ബേക്കല്‍, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലും സമീറിനെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കൈവശം വയ്ക്കല്‍, വില്‍പ്പന, ഉപയോഗം, കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കല്‍, പൊലീസിനെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളതെന്നു കൂട്ടിച്ചേര്‍ത്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുള്ളവരെ കാപ്പ ചുമത്തി നാടു കടത്താനാണ് പൊലീസിന്റെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page