ആറു മാസം മുമ്പ് പ്രണയ വിവാഹിതയായ നന്ദന ജീവനൊടുക്കിയത് എന്തിന്?; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് ചോദ്യം ചെയ്തു
കാസര്‍കോട്: ആറുമാസം മുമ്പ് പ്രണയ വിവാഹിതയായ പെരിയ, ആയംപാറ, വില്ലാരംപതി, കൊള്ളിക്കാലിലെ നന്ദന(21) ആത്മഹത്യ ചെയ്തത് എന്തിന്? ചോദ്യത്തിനു ഉത്തരം കണ്ടെത്താനാകാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങുന്നതിനിടയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി നന്ദനയുടെ ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു വരികയാണ് പൊലീസ്. നന്ദനയുടെ ഭര്‍ത്താവ് ബാര, അരമങ്ങാനം, ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിനെയും മാതാവിനെയും മേല്‍പ്പറമ്പ് പൊലീസ് ചോദ്യം ചെയ്തു. നന്ദനയ്ക്ക് വീട്ടില്‍ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ഇരുവരും പൊലീസിനു മൊഴി …