കാസര്‍കോട്ട് രണ്ടിടത്ത് തീപിടുത്തം; അണങ്കൂരില്‍ സ്‌കൂട്ടര്‍ കത്തി നശിച്ചു, പുതിയ ബസ് സ്റ്റാന്റില്‍ ജ്യൂസ് കടയില്‍ അഗ്നി ബാധ

കാസര്‍കോട്: കാസര്‍കോട്ട് രണ്ടിടത്ത് തീപ്പിടുത്തം. പുതിയ ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ലക്ഷ്മി ബേക്കറി, ജ്യൂസ് ആന്റ് കാന്റീനില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. സതീശ് കോട്ടക്കണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നു സംശയിക്കുന്നു. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അണങ്കൂരില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. സര്‍വ്വീസ് സെന്ററില്‍ അറ്റകുറ്റപ്പണിക്ക് വെച്ചിരുന്ന പരവനടുക്കത്തെ കെ സുരേഷിന്റെ സ്‌കൂട്ടറിനാണ് തീപിടിച്ചത്.
സമീപത്തെ കടയിലെ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. സ്‌കൂട്ടറിന്റെ ബാറ്ററി കണക്ഷന്‍ വിച്ഛേദിച്ചാണ് തീയണച്ചത്. സീറ്റും ബാറ്ററിയും പൂര്‍ണ്ണമായും കത്തി. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്നിരുന്ന നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സമീപത്ത് ഉണ്ടായിരുന്നു. സമയോചിതമായി തീയണക്കാനായതാണ് വന്‍ അപകടം ഒഴിവായത്.
എച്ച് ഉമേശന്‍, എം എ വൈശാഖ്, പാര്‍ത്ഥസാരഥി, വി എസ് ഗോകുല്‍, വി കെ കൃഷ്ണന്‍, ഷൈജു, ഹോംഗാര്‍ഡുമാരായ പി വി പ്രസാദ്, പി ശ്രീജിത്ത് എന്നിവരും ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page