തിരുവനന്തപുരത്ത് വനിതാ പഞ്ചായത്തു സെക്രട്ടറിയെ ഓഫിസിനുള്ളിൽ പൂട്ടിയിട്ടു :ആത്മഹത്യ ഭീഷണി ;ഒടുവിൽ പൊലീസെത്തി; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും ഓഫീസ് മുറിയിൽ പൂട്ടിയിട്ടു. സെക്രട്ടറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പഞ്ചായത്ത് ഓഫീസിൽ പരിഭ്രാന്തി പരന്നു. ഇന്നലെ വൈകിട്ടാണ് നാടകീയവും അതേ സമയം സംഭ്രമാത്മകവുമായ സംഭവങ്ങൾ അരങ്ങേറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് ശശിയും രണ്ടു വനിതാ അംഗങ്ങളും ചേർന്നാണു തന്നെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടതെന്നു സെക്രട്ടറി സിന്ധു പരാതിപ്പെട്ടു. ഓഫീസ് മുറിയിൽ കുടുങ്ങിയ സെക്രട്ടറി ബാഗിൽ കരുതിയിരുന്ന കത്തിയെടുത്തു ആത്മഹത്യ കുശ്രമിക്കുന്നതിനിടയിൽ മറ്റ് അംഗങ്ങൾ ഓഫീസ്തുറന്നു ബലം പ്രയാഗിച്ചു കത്തി പിടിച്ചു വാങ്ങുകയായിരുന്നെന്നു പറയുന്നു. സെക്രട്ടറിയുടെ നിഷേധാത്മക നിലപാടും പഞ്ചായത്തിലുണ്ടാക്കുന്ന ഭരണ പ്രതിസന്ധിയുമാണു കാരണമെന്ന് ആരോപണമുണ്ട്. സ്ഥലത്തു പാഞ്ഞെത്തിയ പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി. ജീവനക്കാരുടെ സംഘടനകൾ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page