പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

കാസർകോട്: പ്രണയകാലത്തെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും മറ്റൊരു വിവാഹത്തിന് അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ അവസാന വർഷ ബിരുദ വിദാർത്ഥിനിയായ 22 കാരിയുടെ പരാതിപ്രകാരം ചെറുവത്തൂർ, കാടങ്കോട്ടെ ഷെറിൻ മെർഷാദ് (30), പിതാവ് ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്.
ഒരു വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പരാതിക്കാരിയും മെർഷാദും തമ്മിൽ പരിചയത്തിലായത്. പിന്നിട് പ്രണയത്തിലായി. ഈ സമയത്ത് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കുകയും പ്രസ്തുത ചിത്രം മെർഷാദ് ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പരാതിക്കാരിയെ കാറിൽ പിൻതുടർന്ന് ശല്യപ്പെടുത്തിയ മെർഷാദും പിതാവ് ഷംസുദ്ദീനും പ്രണയകാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതായും മ റ്റൊരു വിവാഹത്തിന് വിടില്ലന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടർന്നാണ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page