കാറഡുക്ക പൊന്നപ്പല യിലെ കെ എം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാസർകോട് :   

കാറഡുക്ക പൊന്നപ്പലയിലെ പരേതനായ നാരായണ ഭട്ടിൻ്റെ മകൻ കെ എം ഗോപാലകൃഷ്ണ ഭട്ട്( 84) അന്തരിച്ചു. മുള്ളേരിയയിലായിരുന്നു താമസം.വാർധക്യ സഹജമായ അസുഖത്തെ തുടർന്നു കാസർകോ ട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നുച്ചയ്ക്ക് അന്തരിച്ചു.
കാസർകോട് ഹിരിയ നാഗരിക വേദികെ അധ്യക്ഷൻ, കന്നഡ സാഹിത്യ ലേഖകൻ, കന്നഡ സമര നേതാവ് എന്നീ നിലകളിൽപ്രശസ്തനായിരുന്നു. കൃഷി- വിദ്യാഭ്യാസ-സാംസ്കാരിക- ധാർമ്മിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.പരേതയായ ഭാഗ്യലക്ഷ്മിയാണ് ഭാര്യ.
കവിയും സാഹിത്യകാരനും ,എഴുത്തുകാരനുമായ ഡോക്ടർ നരേഷ് ഏക മകൻ .മുള്ളേരിയയിലെ നരേഷിന്റെ വീട്ടിൽ ആയിരുന്നു താമസം.
മരുമകൾ:ദിവ്യഗംഗ (പ്രധാന അദ്ധ്യാപിക).
സഹോദരന്മാർ:
പരേതനായ പ്രൊഫസർ വേണുഗോപാല കാസർകോട്,
തിരുമലേശ്വര ഭട്ട് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ),
വെങ്കട്രമണ ഭട്ട് (കിളിങ്കാർ ബെദ്രഡി),
ബാല സുബ്രഹ്മണ്യ ഭട്ട് (പൊന്നെപ്പല ),
കാസറഗോഡ്. ഗോപാലകൃഷ്ണഭട്ടിന്റെ നിര്യാണത്തിൽ കന്നഡിഗരു, കാസർകോട് ബ്രാഹ്മണ മഹാസഭ, കൺവീനർ ഡി ജയനാരായണ ആദരാഞ്ജലിഅർപ്പിച്ചു.
ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്യാണം സമൂഹത്തിനും , കണ്ണടിഗർക്കും നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page