ബേഡകത്ത് പൊലീസിനെയും യുവാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല, ആശങ്കയേറുന്നു
കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും അക്രമം തടയാനെത്തിയ പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല.കോട്ടയം സ്വദേശികളും കൊറത്തിക്കുണ്ടില്‍ താമസക്കാരുമായ സഹോദരങ്ങളായ ജിഷ്ണുവും വിഷ്ണുവുമാണ് കേസിലെ പ്രതികള്‍. ഇവരില്‍ ഒരാള്‍ അടിവസ്ത്രവും മറ്റൊരാള്‍ പാന്റ്‌സ് മാത്രം ധരിച്ചുമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് ഇരുവരും പ്രതികളായ കേസിനാസ്പദമായ സംഭവം. രാത്രിയില്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയ ഇരുവരും ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ സനീഷ് ഇരുവരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജിഷ്ണുവും …