കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്, ഒരു മാസത്തിനുള്ളില്‍ ഒരേ സ്ഥലത്ത് ഉണ്ടായത് ആറ് അപകടങ്ങള്‍

കാസര്‍കോട്: കുമ്പള-ബദിയഡുക്ക റോഡില്‍ വീണ്ടും വാഹനാപകടം. ശാന്തിപ്പള്ള, ഭാസ്‌കര നഗറില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് മറിഞ്ഞു കിടന്ന കാറിനകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
ഒരു മാസത്തിനുള്ളില്‍ ശാന്തിപ്പള്ളത്ത് ഉണ്ടാകുന്ന ആറാമത്തെ അപകടമാണ് ശനിയാഴ്ച ഉണ്ടായത്. ഓട്ടത്തിനിടയില്‍ നിയന്ത്രണം തെറ്റുന്ന വാഹനങ്ങള്‍ റോഡിനു പുറത്തേക്ക് മറിഞ്ഞാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടായതെന്നു നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിലെ അപാകതയാണോ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page