പൊലീസ് മര്‍ദ്ദനം: അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹത്തില്‍
തിരു: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്റ്റേഷനിലിട്ടു തല്ലിച്ചതച്ച പൊലീസുകാരെ സര്‍വ്വീസില്‍ നിന്നു പിരിട്ടുവിടുംവരെ പ്രതിപക്ഷം സെക്രട്ടറിയേറ്റ് കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹമാരംഭിച്ചു.യു ഡി എഫിലെ എ കെ എം അഷ്‌റഫ്, സനീഷ് കുമാര്‍ എന്നീ എം എല്‍ എമാരാണ് സത്യാഗ്രഹമാരംഭിച്ചിട്ടുള്ളത്.സംസ്ഥാനത്തെ പൊലീസ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അക്രമികളായ പൊലീസുകാരെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിടണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്നു സ്പീക്കര്‍ തള്ളിക്കളഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് ചെയ്തു.വിവിധ …