കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ ചിത്താരി സ്വദേശി ഉള്‍പ്പെടെ രണ്ടു പേരെ പുഴയില്‍ കാണാതായി

കാസര്‍കോട്: കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ രണ്ടു പേരെ പുഴയില്‍ കാണാതായി. കാഞ്ഞങ്ങാട്, ചിത്താരി, മീത്തല്‍ വീട്ടില്‍ അഭിജിത്ത് (30), കോഴിക്കോട്, അത്തോളിയിലെ നിഷാദ് (40) എന്നിവരെയാണ് കാണാതായത്.
ഞായറാഴ്ച രാവിലെ കൊട്ടിയൂര്‍ അമ്പലത്തിനു സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അഭിജിത്തിനെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. സംഭവത്തില്‍ പിതൃസഹോദരന്റെ മകന്‍ നല്‍കിയ പരാതി പ്രകാരം കേളകം പൊലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു. അത്തോളി സ്വദേശിയായ നിഷാദ് ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പമാണ് കൊട്ടിയൂര്‍ ദര്‍ശനത്തിനു എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നിഷാദിനെ കാണാതായ വിവരം ഭാര്യയാണ് ഒപ്പം ഉണ്ടായിരുന്നവരെ അറിയിച്ചത്. ഇരുവരെയും കണ്ടെത്താന്‍ കേളകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇംതിയാസ് താഹ, എസ്.ഐ വര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page