വീട്ടിനകത്ത് ദമ്പതികള്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തി ഭാര്യ തൂങ്ങി മരിച്ചതായി സംശയം

തിരുവനന്തപുരം: ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലെ സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ബിന്ദുവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങി മരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം. സതീഷിനും കുടുംബത്തിനും കോടികളുടെ കട ബാധ്യത ഉണ്ടായിരുന്നുവെന്നു സഹോദരന്‍ ശിവന്‍കുട്ടി പറഞ്ഞു.
വായ്പ തിരിച്ചടക്കാനാകാത്തതിനെ തുടര്‍ന്ന് മൂന്നു തവണ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ബാധ്യതയാണ് ബിന്ദുവിനെ കടുംകൈക്കു പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു.

കാണാതായ യുവതിയെ വീടിനു പിന്നില്‍ കുഴിച്ചിട്ടതായി മൊഴി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പനച്ചമൂട്ടില്‍ വീട്ടില്‍ തനിച്ചു താമസിക്കുന്ന യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു. അയല്‍വാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച സൂചന ലഭിച്ചത്. വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന പ്രിയംവദയെന്ന യുവതിയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന് അയല്‍വാസിയായ വിനോദ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് പ്രിയംവദയെ കൊലപ്പെടുത്തി വീടിന്റെ പിന്‍ഭാഗത്ത് കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page