വാട്‌സ്ആപ്പിലൂടെ അബൂദാബിയില്‍ നിന്നു മുത്തലാഖ് ചൊല്ലി; ദേലംപാടി സ്വദേശിനിയുടെ പരാതിയില്‍ ബെളിഞ്ച സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടിയിലെ അല്‍മദീന ഹൗസിലെ അബ്ദുള്ളയുടെ മകള്‍ ഖദീജത്ത് ഷമീമ (28)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ബെളിഞ്ച, കടമ്പുഹൗസിലെ ബി. ലത്തീഫി(31)നെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. 2018 മാര്‍ച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 25 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ജൂണ്‍ 13ന് രാത്രി 11.30 മണിക്ക് ഭര്‍ത്താവ് അബൂദാബിയില്‍ നിന്നു വാട്‌സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഖദീജത്ത് ഷമീമ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page