പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

കാസര്‍കോട്: കാഞ്ഞങ്ങാട്, ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. പിന്‍സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മകളെ ഗുരുതര നിലയില്‍ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടന്നക്കാട്, കരുവളം, കുയ്യാലിലെ സമദിന്റെ ഭാര്യ റംസീന (32)യാണ് മരിച്ചത്. ബേക്കല്‍, ഹദ്ദാദ് നഗര്‍ അഹമ്മദ് മന്‍സില്‍ സ്വദേശിനിയാണ്. മകള്‍ ആയിഷത്ത് ഷംനയ്ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ 10 മണിയോടെ പടന്നക്കാട്, ഐങ്ങോത്ത് പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു റംസീന. ഐങ്ങോത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം …

റീല്‍സിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോയെടുത്തു പ്രചരിപ്പിച്ചു; വ്‌ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: റീല്‍സ് ചിത്രീകരണത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വ്‌ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ധനഗ്ന ഫോട്ടോയെടുത്തു സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും കുട്ടിക്ക് മാനസിക പ്രശ്‌നം ഉണ്ടായതായും …

30 വർഷം നീണ്ട തിരച്ചിലിന് ഫലം: ഖലിസ്താൻ ഭീകരൻ അറസ്റ്റിൽ

നോയ്ഡ: 30 വർഷങ്ങൾക്കു മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഖലിസ്താൻ ഭീകരവാദി പഞ്ചാബിലെ അമൃത്സറിൽ അറസ്റ്റിലായി. മങ്കത് സിങ്ങിനെ ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയതിനും വധശ്രമത്തിനും 1993ലാണ് ഇയാൾ അറസ്റ്റിലായത്. ജയിലിൽ കഴിയുന്നതിനിടെ 1995ൽ ജാമ്യം ലഭിച്ചു. പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താനാകാത്തതോടെ വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരന്തരം താമസ സ്ഥലങ്ങൾ മാറ്റി അന്വേഷണ ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ജന്മനാടായ അമൃത്സറിലേക്കു മങ്കത് സിങ് …

കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരി സി.ആര്‍ കുമാരന്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം, കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരിയായ ബീംബുങ്കാലിലെ സി.ആര്‍ കുമാരന്‍ (മുത്തപ്പന്‍ കുമാരന്‍-75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് കുണ്ടംകുഴി വ്യാപാരി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം 12.30 മണിയോടെ സ്വവസതിയിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പരേതനായ സി.ആര്‍ കോരന്‍-ചെറിയോളമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുരേഷ് (വ്യാപാരി, കുമ്പള), ഹേമലത, ബിന്ദു, സിന്ധു, പ്രിയങ്ക. മരുമക്കള്‍: അര്‍പ്പിത (കുമ്പള), മണി (കാഞ്ഞങ്ങാട്), അനില്‍ കുമാര്‍ (ബീംബുങ്കാല്‍), അജിത്ത് (നീലേശ്വരം), കൃഷ്ണന്‍ (അമ്പലത്തറ). സഹോദരങ്ങള്‍: …

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗം ഇന്ന്, കോൺഗ്രസ് പ്രവർത്തക സമിതിയും ചേരും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം വിലയിരുത്താൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും. വൈകിട്ട് 6ന് നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ സർവകക്ഷി യോഗത്തിൽ വിശദീകരിക്കും.നേരത്തേ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ഉൾപ്പെടെ പാർട്ടികൾ സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയായിരുന്നു.വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും …

ലൈംഗിക ചേഷ്ട കാണിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൈംഗിക ചേഷ്ട കാണിച്ചത് ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. സജി കാളിയാനം, ഷാജി ബിരിക്കുളം എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.ബുധനാഴ്ച രാവിലെ 11 മണിയോടെ പരപ്പയ്ക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ വച്ച് ഒന്നാം പ്രതി പെട്ടിക്കട ഉടമയായ യുവതിക്കു നേരെ ചേഷ്ട കാണിച്ചതോടെയാണ് സംഭവത്തിനു തുടക്കം. ഇതു ചോദ്യം ചെയ്ത യുവതിയെ ബലപ്രയോഗത്തിലൂടെ ശരീരത്തോട് അടുപ്പിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നു വെള്ളരിക്കുണ്ട് പൊലീസ് …

ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഉദിനൂര്‍ സ്വദേശിനിയുടെ 31 ലക്ഷം രൂപ തട്ടി; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതി

കാസര്‍കോട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദിനൂരിലെ ഒരു യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി ദമ്പതികളായ കോഴിക്കോട്, വടകര സ്വദേശിനി ഷഫറിന്‍, ഭര്‍ത്താവ് പന്തീരങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ യുവതി ഷഫറിനെ പരിചയപ്പെട്ടത്. പിന്നീട് കുടുംബസുഹൃത്തുക്കളായി മാറി. യുഎഇയില്‍ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച പരാതിക്കാരി പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള …

പഹൽഗാമിനു പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരാക്രമണം: തിരിച്ചടിച്ച് സൈനികർ, കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുന്നത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികരും കശ്മീരി പൊലീസും ഏറ്റുമുട്ടൽ നടക്കുന്ന തങ്മാർഗിലെ വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അബർബൽ വെള്ളച്ചാട്ടം ഇവിടെയാണുള്ളത്. സംശയാസ്പദമായ രീതിയിൽ ചിലരെ കണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ ഇവിടെ എത്തിയത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർത്തു. സൈനികരും തിരിച്ചടിച്ചു. ആർക്കും …

മെഴുകുതിരി തെളിയിച്ചു

കാസർകോട് : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് മെഴുകുതി തെളിയിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷ അശ്വിനി എം.എൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, സവിത ടീച്ചർ, സഞ്ജീവ പുലിക്കൂർ, പി. രമേശ്, പുഷ്പ ഗോപാലൻ, പ്രമീള മജൽ, വീണ അരുൺ ഷെട്ടി, ശ്രീലത ടീച്ചർ, മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം. ഗോപാലകൃഷ്ണൻ, രമേശ് വിവേകാനന്ദ നഗർ, …

പ്രണയിച്ചു വിവാഹിതയായ ശ്രീലക്ഷ്മി ഭര്‍തൃമാതാവിന്റെ സഹോദരീപുത്രനായ അന്‍സാറിനൊപ്പം ഒളിച്ചോടി; ലോഡ്ജില്‍ നിന്നു പിടിയിലായ കാമുകനെ സ്ത്രീകളടക്കമുള്ള സംഘം പൊതിരെ തല്ലി

പയ്യന്നൂര്‍: പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ഒളിച്ചോടി. തൃശൂരിലെ ലോഡ്ജില്‍ വച്ച് പിടിയിലായ കമിതാക്കളെ തളിപ്പറമ്പില്‍ എത്തിച്ചപ്പോള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനെ പൊതിരെ തല്ലി. തൊടിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി(21)യെയും കാമുകനെയും പൊലീസ് പിടികൂടി ബുധനാഴ്ച രാവിലെയാണ് തളിപ്പറമ്പില്‍ എത്തിച്ചത്. ഈ വിവരമറിഞ്ഞ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവായ മുഹമ്മദ് സാഹിലിന്റെ സ്ത്രീകളടക്കമുള്ള ബന്ധുക്കള്‍ തടിച്ചു കൂടിയിരുന്നു. ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്ന കാമുകനായ അന്‍സാറിനെ എത്തിച്ച ഉടന്‍ സ്റ്റേഷന്‍ പരിസരത്തു വച്ച് ബന്ധുക്കള്‍ പൊതിരെ തല്ലി. അടി …

ജോലി അന്വേഷിച്ച് എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ജോലി തേടിയെത്തിയ പാലക്കാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ വളപട്ടണം, കാട്ടാമ്പള്ളി, ഗ്യാസ് ഏജന്‍സിക്കു സമീപത്തെ ബഷീറി(31)നെ വളപട്ടണം എസ്.ഐ ടി.എം വിപിന്‍ അറസ്റ്റു ചെയ്തു.ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയും സുഹൃത്തായ യുവാവും കണ്ണൂരിലെത്തി ജോലി അന്വേഷിച്ചു നടക്കുകയായിരുന്നു. ബഷീറിന്റെ സുഹൃത്താണ് യുവതിയുടെ സുഹൃത്തായ യുവാവ്. ഇരുവരെയും ബുധനാഴ്ച രാത്രി കാട്ടാമ്പള്ളിയിലുള്ള തന്റെ വീട്ടിലേക്ക് താമസിക്കാന്‍ ക്ഷണിച്ചാണ് ബഷീര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണം: സമസ്ത 39 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി; തളങ്കരയില്‍ മജീദ് ബാഖഫി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത മാനേജ്‌മെന്റ് കമ്മിറ്റി കാസര്‍കോട് ജില്ലയിലെ 39 റേഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. തളങ്കര റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളങ്കര പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് മാലിക്ദിനാര്‍ പള്ളി ഖത്തീബ് മജീദ് ബാഖഫി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര ആധ്യക്ഷം വഹിച്ചു. അബ്ദുല്‍ അര്‍സാദ് മൗലവി, എ.പി അബ്ദുല്‍ റഹ്‌മാന്‍ മൗലവി, വെല്‍ക്കം മുഹമ്മദ് ഹാജി, ഹനീഫ് പള്ളിക്കാല്‍, അബ്ദുല്ല ഹാജി പടിഞ്ഞാര്‍, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, അഷ്‌റഫ് …

കാസര്‍കോട് നഗരത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; ബന്ധുവായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആനവാതുക്കലില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ ബേംടിയ, ബര്‍ഗാരിയ സ്വദേശി സഞ്ചിത്ത് റോയ് (30)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷനും സംഘവും പിടികൂടിയത്. കൊല്ലപ്പെട്ട സുശാന്ത റോയിയുടെ സഹോദരീഭര്‍ത്താവാണ് അറസ്റ്റിലായ പ്രതി. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവരടക്കമുള്ള പന്ത്രണ്ടംഗ സംഘം നാലുമാസം മുമ്പാണ് കാസര്‍കോട്ട് എത്തിയത്. ആനവാതുക്കലില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിനു സമീപത്തെ ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വൈകി മദ്യലഹരിയില്‍ …

ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകം; പ്രതിയെ കോഴി ഫാമില്‍ നിന്നു പിടികൂടി

കോട്ടയം: കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയമായ ‘ഇന്ദ്രപ്രസ്ഥ’ ത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആസാം സ്വദേശിയായ അമിത് ഉറാങ്ങ് ആണ് പിടിയിലായത്. തൃശൂര്‍, മാളയിലെ കോഴി ഫാമില്‍ വച്ചാണ് ഗാന്ധിനഗര്‍ പൊലീസ് ബുധനാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റു ചെയ്തത്.മുന്‍ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്നു അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.വിജയകുമാറിനെയും ഭാര്യയെയും കൊല്ലാനുപയോഗിച്ച കോടാലിയില്‍ നിന്നു …

മര്‍ത്യ-പെര്‍ള ജുമാമസ്ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയില്‍; 10,000 രൂപ മോഷണം പോയി

കാസര്‍കോട്: മര്‍ത്യയിലുള്ള മര്‍ത്യ-പെര്‍ള ജുമാമസ്ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്തു 10,000 രൂപ കവര്‍ച്ച ചെയ്തു. ഏപ്രില്‍ 19നു രാത്രി 11 മണിക്കും 20നു പുലര്‍ച്ചെ 4.30 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. മസ്ജിദ് കമ്മിറ്റി ഭാരവാഹിയായ എ. ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യം പരിശോധിച്ചു വരികയാണെന്നും മോഷ്ടാവിനെ ഉടന്‍ കണ്ടെത്താനാകുമെന്നുമാണ് പ്രതീക്ഷയെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

മയക്കുമരുന്നു കേസിലെ വാറന്റ് പ്രതിയായ നവവരന്‍ അറസ്റ്റില്‍; പിടിയിലായത് ഭാര്യാവീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന്, വിനയായത് സോഷ്യല്‍ മീഡിയയില്‍ വന്ന വിവാഹചിത്രം

കാസര്‍കോട്: നിരവധി അബ്കാരി-മയക്കുമരുന്നു കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന നവവരന്‍ അറസ്റ്റില്‍. പെര്‍മുദെ, കുടാല്‍മേര്‍ക്കള, എടക്കാനയിലെ വിഷുകുമാറി(34)നെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. അനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ബേള, ധര്‍ബ്ബത്തടുക്കയിലെ ഭാര്യാവീട്ടില്‍ വച്ചാണ് അറസ്റ്റ്. എക്‌സൈസ് സംഘം എത്തുമ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനു കീഴില്‍ പതുങ്ങി കിടക്കുകയായിരുന്നു പ്രതിയെന്നു അധികൃതര്‍ പറഞ്ഞു. 2019, 2021, 2023 വര്‍ഷങ്ങളിലെ അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ വിഷുകുമാറിനെതിരെ വാറന്റുള്ളതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. …

മകന്‍ മരിച്ച് ഒന്‍പതാം നാള്‍ പിതാവും മരിച്ചു; വിട വാങ്ങിയത് കുമ്പളയിലെ സിപിഎം നേതാവ്

കാസര്‍കോട്: മകന്‍ മരിച്ചതിനു പിന്നാലെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിതാവും മരണപ്പെട്ടു. കുമ്പള, മാവിനക്കട്ടയിലെ കൃഷ്ണന്‍ ചെട്ടിയാര്‍ (78) ആണ് ബുധനാഴ്ച രാവിലെ 8.15 മണിയോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ മരിച്ചത്.കൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ ദിനേശനെ ഏപ്രില്‍ 15ന് വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൃഷ്ണന്‍ ചെട്ടിയാറെ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനാല്‍ ദിനേശന്‍ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു. 15ന് സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് അകത്തു നിന്നു കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. …

കാഞ്ഞങ്ങാട്ടും രാജപുരത്തും പൊലീസിനു നേരെ അക്രമം, കല്ലേറ്; എസ്.ഐ.യും എ.എസ്.ഐ.യും ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്, പൊലീസ് വാഹനത്തിനു നാശ നഷ്ടം, നാലുദിവസങ്ങള്‍ക്കുള്ളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസിനു നേരെ നാലിടങ്ങളില്‍ അക്രമം, മംഗല്‍പാടി വെറ്ററിനറി ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: നാലുദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസിനു നേരെ നാലിടത്തു അക്രമം. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട്ടും രാജപുരത്തും ഉണ്ടായ അക്രമ സംഭവങ്ങളില്‍ എസ്.ഐ, എ.എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ കെ.വി ജിതിന്‍ (29), സിവില്‍ പൊലീസ് ഓഫീസര്‍ അജേഷ് കുമാര്‍ (40) എന്നിവര്‍ക്കു നേരെ ആലാമിപള്ളി ജംഗ്ഷനു സമീപത്തു വച്ച് ചൊവ്വാഴ്ച സന്ധ്യയോടെയാണ് അക്രമം ഉണ്ടായത്. വാഹന പരിശോധന നടത്തി കൊണ്ടിരിക്കെ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ആയിരുന്നു അക്രമം. എസ്.ഐ.യുടെ …