കൊടും ക്രൂരതയ്ക്ക് കനത്ത ശിക്ഷ; മിഠായി തരാമെന്നു പറഞ്ഞ് 12 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു; 60കാരന് 145 വര്‍ഷം കഠിനതടവ്

മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന് കോടതി 145 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 8.75 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2022-23 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കു കുട്ടിയെ വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു. നിരന്തരമായി പീഡിപ്പിക്കുകയും കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page