ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ, പള്ളിക്കു സമീപത്തെ നിഹാലി(17)നെയാണ് കാണാതായത്. പതിവുപോലെ ചൊവ്വാഴ്ച രാത്രിയിലും ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയെ കാണാനില്ലാത്ത വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടില്‍ നിന്നു ഒരു ബാഗും കാണാതായിട്ടുണ്ട്. വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544154697 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page