തളങ്കരയില്‍ പള്ളിക്കുളത്തില്‍ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷിച്ചു, അപകടത്തില്‍പ്പെട്ടത് സിയാറത്തിനു എത്തിയവര്‍

കാസര്‍കോട്: തളങ്കരയിലെ പള്ളിക്കുളത്തില്‍ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. ഒരാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സിയാറത്തിനു എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബംഗ്‌ളൂരു നോര്‍ത്തിലെ മുജാഹിദിന്റെ മകന്‍ ഫൈസാന്‍ (22) ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ആള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ ആളാണ് മരിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page