മീഞ്ചയില്‍ യുവാവ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മഞ്ചേശ്വരം: മീഞ്ച ദഡ്ഡംഗഡിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ദഡ്ഡംഗഡിയിലെ ഗുമ്മണ്ണ ഷെട്ടിഗാര്‍-ഭാഗീരഥി ദമ്പതികളുടെ മകന്‍ ചരണ്‍രാജ്. ജി (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങാന്‍ പോയതായിരുന്നു. രാവിലെ മകനെ വിളിച്ചുണര്‍ത്താന്‍ മാതാവ് ശ്രമിച്ചെങ്കിലും മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്നു ജനല്‍ വഴി നോക്കിയപ്പോഴാണ് ചരണ്‍രാജിനെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടതെന്നു പറയുന്നു. മാതാവ് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി ചരണ്‍രാജിനെ മംഗല്‍പാടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജയശ്രീ, ശ്രീവാണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page