മാലിക് ദീനാര്‍ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചത് സിയാറത്തിനു എത്തിയ സംഘത്തിലെ യുവാവ്; സഹോദരന്‍ ആശുപത്രിയില്‍, അപകടത്തില്‍ നടുങ്ങി തളങ്കര

കാസര്‍കോട്: തളങ്കര മാലിക്ദിനാര്‍ പള്ളിയില്‍ സിയാറത്തിനു എത്തിയ യുവാവ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം തളങ്കരയെ കണ്ണീരിലാഴ്ത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ ദുരന്തത്തില്‍ ബംഗ്ളൂരു, ഡിജെഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താനിറോഡിലെ മുജാഹിദിന്റെ മകന്‍ ഫൈസാന്‍ (22)ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ സക്ലീനി(20)നെ രക്ഷപ്പെടുത്തി മാലിക്ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുളത്തില്‍ കുളിക്കുന്നതിനിടയില്‍ സക്ലീന്‍ ആണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇതു കണ്ട് സഹോദരനായ ഫൈസാന്‍ രക്ഷപ്പെടുത്താനായി ചാടുകയായിരുന്നു. മുങ്ങിത്താണ ഫൈസാനെയും സഹോദരനെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്ത് മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ഫൈസാന്‍ മരണപ്പെട്ടിരുന്നു. ഷക്കീലയാണ് മരണപ്പെട്ട ഫൈസാന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: റിയാന്‍, സല്‍മാന്‍, അഫ്നാം. ഫൈസാനും സഹോദരനും അടങ്ങുന്ന 11 അംഗ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് മാലിക്ദീനാര്‍ പള്ളിയില്‍ സിയാറത്തിന് എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page