അഡൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; ഡിഎന്‍എ പരിശോധന നടത്താന്‍ അപേക്ഷ നല്‍കി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, ബെള്ളച്ചേരി, ഗുളികന്റെ മൂലയില്‍ കുറ്റിക്കാട്ടില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ചതാണെന്നു സംശയിക്കുന്നു. ലുങ്കി മരക്കൊമ്പില്‍ കെട്ടിയ നിലയില്‍ കാണപ്പെട്ടതാണ് ഇത്തരമൊരു സംശയം ഉയരാന്‍ ഇടയാക്കിയത്. കുറ്റിക്കാട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയുന്നതിനു ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി അപേക്ഷ നല്‍കി. അതേ സമയം സ്ഥലത്തു നിന്നു കാണാതായ പത്തനംതിട്ട സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിയുടെതാണോ മൃതദേഹമെന്ന് സംശയമുണ്ട്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആദൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page