പെരിയയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണവും നാടകവും നടത്തി

കാസര്‍കോട്: ബേക്കല്‍ ജനമൈത്രി പൊലീസും ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി.പെരിയ ടൗണില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണ്‍ വൈസ് പ്രസിഡന്റ് ലയണ്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ഡിവൈ.എസ്.പി മനോജ്. വി.വി. ഉദ്ഘാടനം ചെയ്തു. പെരിയ ടൗണിനെ ലഹരിമുക്തമാക്കുവാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി. രാമകൃഷ്ണന്‍ നായര്‍, ടി. വി. അശോകന്‍, …

അന്യായമായ തൊഴില്‍ നികുതി വര്‍ധന പിന്‍വലിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

പെരിയ: അന്യായമായി വര്‍ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കണമെന്നും, ഹരിത കര്‍മ്മസേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളില്‍ നിന്നും യൂസര്‍ ഫീ വാങ്ങുന്നത് ഒഴിവാക്കണമെന്നും, ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ അമ്പലത്തറ, കല്ലോട്ട്, പുല്ലൂര്‍, ചാലിങ്കാല്‍ യൂണിറ്റ് കമ്മറ്റി എന്നിവരുടെ നേതൃത്വത്തില്‍ പുല്ലൂര്‍ – പെരിയ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മൂന്നില്‍ ധര്‍ണ്ണ സമരം നടത്തി. ജില്ലാ സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് ജയരാജന്‍ കണ്ണോത്ത് ആധ്യക്ഷം വഹിച്ചു. പുല്ലൂര്‍ യൂണിറ്റ് …

എസ്.ഇ.ആര്‍.ടി. സംസ്ഥാനതല റിസോര്‍ഴ്‌സ് ശില്‍പശാലക്ക് കളനാട്ട് തുടക്കമായി

കാസര്‍കോട്: എസ്.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ കളനാട്ട് ആരംഭിച്ച സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകര്‍ക്കുള്ള ശില്‍പശാല ഡോ.എ.എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ആധ്യക്ഷം വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പ്രകാശന്‍, മധു, ഡോ. സന്തോഷ് പനയാല്‍, ഡോ.സൂര്യനാരായണൻ, ഡോ.സുബൈർ, ഷാജി തോട്ടത്തിൽ, നെജീനാ, ജെസീന, ഷാജി,പ്രജിത, ഡോ ആശ എന്നിവർ സംസാരിച്ചു. ദിനേശൻ പാഞ്ചേരി ക്യാമ്പ് വിശദീകരിച്ചു.വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ മലയാളം …

ലഹരിക്കെതിരെ ഹൊസ്ദുര്‍ഗ് താലൂക്കിലെ ഗ്രന്ഥശാലകളില്‍ ആറായിരം കുട്ടികളുടെ സൈക്കിള്‍ റാലി

കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആറായിരം കുട്ടികള്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. മെയ് അഞ്ചിന് വൈകിട്ട് 3 മണിക്കാണ് താലൂക്കിലെ 235 ഗ്രന്ഥശാലകളിലും കുട്ടികള്‍ അണിചേരുന്ന സൈക്കിള്‍ റാലി നടക്കുക. പ്രതിജ്ഞ എടുക്കല്‍, ബോധവല്‍ക്കരണ സദസ്സ് തുടങ്ങിയ പരിപാടികളും നടക്കും. ജനമൈത്രി പൊലീസ്, എക്‌സൈസ്, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുക്കും.പരിപാടി വിജയിപ്പിക്കണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പി വേണുഗോപാലനും സെക്രട്ടറി വി ചന്ദ്രനും …

ഡോക്ടറുടെ വീട് കുത്തി തുറന്ന് 10 പവന്‍ സ്വര്‍ണവും 18,000 രൂപയും കവര്‍ന്നു

കണ്ണൂര്‍: ഇരിട്ടിയില്‍ ഡോക്ടറുടെ വീട് കുത്തി തുറന്ന് 10 പവന്‍ സ്വര്‍ണവും 18,000 രൂപയും കവര്‍ന്നു. കല്ലുമുട്ടിയിലേ ഡോ.ആന്റോ വര്‍ഗീസ് കാവുങ്കലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച പട്ടാപ്പകലാണ് കവര്‍ച്ച. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പകല്‍ നേരങ്ങളില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ നോക്കിവെച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് പിന്നിലെന്നു സംശയിക്കുന്നു.

വിഷുക്കണി ഒരുക്കുന്നതിനിടയില്‍ വിളക്കില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

പയ്യന്നൂര്‍: വിഷുക്കണി ഒരുക്കുന്നതിനിടയില്‍ വിളക്കില്‍ നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ശ്രീരാഗത്തില്‍ എം പ്രസന്ന (62) ആണ് മരിച്ചത്. രാജന്‍ പണിക്കരാണ് ഭര്‍ത്താവ്. മക്കള്‍: രാഹുല്‍, രോഹന്‍.

കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ്ബ് 40ാം വാര്‍ഷികാഘോഷത്തിന് വൈകിട്ട് തുടക്കം

കാസര്‍കോട്: പരപ്പ, കോളംകുളം റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 40ാം വാര്‍ഷികാഘോഷം ബുധന്‍, വ്യാഴം ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കും. ബുധനാഴ്ച വൈകുന്നേരം മുതല്‍ വിവിധ കലാപരിപാടികള്‍. തുടര്‍ന്ന് വനിതാവേദി അവതരിപ്പിക്കുന്ന ‘നെരിപ്പോട്’ സംഗീത ശില്‍പം അരങ്ങിലെത്തും.വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വര്‍ണ്ണശബളമായ ഘോഷയാത്ര. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി 9ന് മെഗാ ഗാനമേളയോടെ വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിക്കും.

ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍(53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. കോളിളക്കം സൃഷ്ടിച്ച നിരവധി കൊലക്കേസുകളില്‍ പ്രതിഭാഗം വക്കീലായിരുന്നു ആളൂര്‍. ഇലന്തൂര്‍ നരബലിക്കേസ്, പെരുമ്പാവൂര്‍ ജിഷ കൊലപാതകം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, സൗമ്യ കൊലക്കേസുകളില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു. തൃശൂര്‍, എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി എന്ന ബി.എ ആളൂര്‍.

എംഡിഎംഎയുമായി യുവതിയും കൂട്ടാളികളും അറസ്റ്റില്‍

പയ്യന്നൂര്‍: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എടാട്ട് കെ.പി ഹൗസില്‍ കെ.പി ഷിജിനാസ് (34), എടാട്ട്, തുരുത്തി റോഡ്, പയ്യഞ്ചാല്‍ ഹൗസില്‍ പി. പ്രജിത (29), പെരുമ്പ, സുഹന മന്‍സിലില്‍ പി. ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 2.45ന് എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തു സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ട കാറിനകത്തു പരിശോധിച്ചപ്പോഴാണ് 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. …

നോര്‍ത്ത് ചിത്താരി ഖിളര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി സി മുഹമ്മദ് ഹാജി (പ്രസി.), സുബൈര്‍ ബ്രിട്ടീഷ് (ജന.സെക്ര.), സി.എച്ച് ഹുസൈന്‍ (ട്രഷ.), ഹാരിസ്, സി.കെ ആസിഫ്, ബഷീര്‍, സി.വി മാഹിന്‍ ഹാജി (വൈസ്. പ്രസി.), ഇബ്രാഹിം, മമ്മിണി, ജബ്ബാര്‍, സി.ബി സലീം (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. യോഗം ഷംസീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഹാജി അധ്യക്ഷം വഹിച്ചു.

മംഗ്‌ളൂരുവിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി കാറിനകത്തു വെടിയേറ്റു മരിച്ച നിലയില്‍

മംഗ്‌ളൂരു: മംഗ്‌ളൂരുവിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയായ കാര്‍ക്കളെയിലെ എന്‍ആര്‍ ദിലീപി(57)നെ കാറിനകത്തു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടെ, ധൂപതക്കട്ടയിലാണ് കാര്‍ കണ്ടെത്തിയത്. ദിലീപ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. നിറയൊഴിക്കും മുമ്പ് വിഷം കഴിച്ചതായും സംശയിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ജീവിതം അവസാനിപ്പിക്കുന്നതായുള്ള സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു ശേഷമാണ് നിറയൊഴിച്ചതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഹൈദരാബാദില്‍ ബിസിനസ് നടത്തിയിരുന്ന ദിലീപ് അടുത്ത കാലത്താണ് മംഗ്‌ളൂരുവില്‍ എത്തിയത്.

ഹാസ്യനാടക നടന്‍ എം. ശ്രീധരന്‍ നായര്‍ പാമ്പ് കടിയേറ്റ് മരിച്ചു

കാസര്‍കോട്: പാമ്പ് കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാസ്യ നാടക നടനും പ്രമുഖ പാചക വിദഗ്ധനുമായ അമ്പലത്തറ, തായന്നൂരിലെ എം.എസ് എന്ന എം ശ്രീധരന്‍ നായര്‍ (55) മരിച്ചു. ശനിയാഴ്ച വൈകുന്നേരം കൃഷിയിടത്തില്‍ വച്ചാണ് പാമ്പു കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ അണലി വര്‍ഗത്തിലുളള പാമ്പാണ് കടിച്ചതെന്നു വ്യക്തമായി. വൃക്കകളെ സാരമായി ബാധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിയാരത്തേക്ക് മാറ്റിയത്. ഡയാലിസിസ് അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ …

ബങ്കരക്കുന്ന് തൈവളപ്പ് ഹൗസിലെ അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ബീച്ച് റോഡിലെ മില്‍ ഉടമയായിരുന്ന ബങ്കരക്കുന്ന് തൈവളപ്പ് ഹൗസിലെ അബൂബക്കര്‍(72) അന്തരിച്ചു. പരേതരായ ബി.കെ മുഹമ്മദ് ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ (ചേരങ്കൈ). മക്കള്‍: സാഹു, സാദാത്ത്, സമീമ, ഖൈറു. മരുമക്കള്‍: ഹാരിസ് (പള്ളം), മുസ്തഫ (കയ്യാര്‍), സബാന (പട്‌ള), സാഹിന (പച്ചമ്പള). സഹോദരങ്ങള്‍: ഹസൈനാര്‍, സത്താര്‍, റഷീദ്, പരേതരായ അബ്ദുല്ല, കുഞ്ഞാമു.

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; 20 പ്രതികള്‍ അറസ്റ്റില്‍, മംഗ്‌ളൂരുവില്‍ അതീവ ജാഗ്രത

മംഗ്‌ളൂരു: കുടുപ്പു കല്ലൂട്ടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്, പുല്‍പ്പള്ളി, സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്‌റഫി(36)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സഹോദരന്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ എത്തിയ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചത്.ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച അഷ്‌റഫിനെ ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. മുദ്രാവാക്യം വിളിച്ചുവെന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മര്‍ദ്ദനത്തിനിടയില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ കുടുപ്പു സ്വദേശികളായ ടി.സച്ചിന്‍, …

പഹല്‍ഗാം: തിരിച്ചടിക്കു തയ്യാറായി ഇന്ത്യ; പാക് സൈനിക മേധാവി ഒളിവിലെന്നു പാക് സാമൂഹ്യ മാധ്യമങ്ങള്‍

കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടിക്കു ഇന്ത്യ തയ്യാറെടുത്തു കൊണ്ടിരിക്കെ പാക്കിസ്ഥാന്‍ സൈനിക മേധാവി ഒളിവില്‍ പോയെന്നു പാക് സമൂഹമാധ്യമങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നു.ഈ പ്രചരണം തെറ്റാണെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം അബോട്ടാബാദിലെ പാക് മിലിറ്ററി അക്കാദമിയില്‍ പാക് പട്ടാള മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക വിദ്യാര്‍ത്ഥികളും നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. പാക് പട്ടാള മേധാവി അസിം മുനീര്‍ റാവല്‍പിണ്ടിയിലുള്ള ബങ്കറില്‍ ഒളിച്ചിട്ടുണ്ടെന്നു ചില സമൂഹമാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ …

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മടിക്കേരിയിലെ യുവ വ്യാപാരിയായ വൊര്‍ക്കാടി സ്വദേശി മരിച്ചു

കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ വ്യാപാരി മരിച്ചു. വൊര്‍ക്കാടി, പാത്തൂര്‍, ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനും മടിക്കേരിയിലെ ഇലക്ട്രോണിക്സ് വ്യാപാരിയുമായ അഷ്റഫ് (25) ആണ് മരിച്ചത്.പുത്തൂര്‍, മാണി-മൈസൂര്‍ ദേശീയ പാതയിലെ കാവുവില്‍ ആണ് അപകടം. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടില്‍ നിന്നു ബസില്‍ പുത്തൂരിലേക്ക് പോയ അഷ്റഫ് വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന ബുള്ളറ്റിലാണ് മടിക്കേരിയിലേക്ക് യാത്ര പോയത്. കാവുവില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി …

കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ മുടിക്കുത്തിന് പിടിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചതായി പരാതി, ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാലോത്ത്, പറമ്പ റോഡിലെ ദീപ ജോസഫി (22)ന്റെ പരാതിയില്‍ ഭര്‍ത്താവ് സ്റ്റീഫന്‍ ജോസഫിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.2016 ഫെബ്രുവരി ഒന്നിനാണ് ദീപയും സ്റ്റീഫനും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ 2025 ഏപ്രില്‍ 29 വരെ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു. ഏപ്രില്‍ 27ന് രാത്രിയില്‍ …

ബന്തിയോട്, അടുക്ക സ്വദേശിയെ കംബോഡിയയില്‍ കാണാതായി; സഹോദരിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കംബോഡിയയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബന്തിയോട് അടുക്ക സ്വദേശിയെ കാണാതായതായി പരാതി. അടുക്കയിലെ പി.എം മുഹമ്മദിന്റെ മകന്‍ മുഹമ്മദ് മുനീറി(25)നെയാണ് കാണാതായത്. ഇയാളുടെ സഹോദരി ഉപ്പള, മുസോടിയിലെ മന്‍സീന നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.രണ്ടര വര്‍ഷമായി കംബോഡിയയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് മുനീറിനെ കുറിച്ച് ഏപ്രില്‍ നാലു മുതല്‍ ഒരു വിവരവും ഇല്ലെന്നു പരാതിയില്‍ പറഞ്ഞു. അതിനു മുമ്പു വരെ വീട്ടുകാരുമായി ഫോണില്‍ നിരന്തരം …