കാസര്‍കോട്: പരപ്പ, കോളംകുളം റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 40ാം വാര്‍ഷികാഘോഷം ബുധന്‍, വ്യാഴം ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കും. ബുധനാഴ്ച വൈകുന്നേരം മുതല്‍ വിവിധ കലാപരിപാടികള്‍. തുടര്‍ന്ന് വനിതാവേദി അവതരിപ്പിക്കുന്ന ‘നെരിപ്പോട്’ സംഗീത ശില്പം അരങ്ങിലെത്തും.
വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വര്‍ണ്ണശബളമായ ഘോഷയാത്ര. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി 9ന് മെഗാ ഗാനമേളയോടെ വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിക്കും.
