ചൂതാട്ടം നടത്തി ലക്ഷങ്ങളുടെ കടക്കാരനായി; പണം ചോദിച്ച് കൊടുക്കാത്ത വിരോധത്തില്‍ പിതൃസഹോദരനെയും ഭാര്യയെയും വിഷം കുത്തി വച്ച് കൊന്ന ഡോക്ടര്‍ അറസ്റ്റില്‍
മംഗളൂരു:പണം കടം കൊടുക്കാത്ത വിരോധത്തില്‍ പിതൃസഹോദരനെയും ഭാര്യയെയും വിഷം കുത്തി വച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഷിമോഗ, ഭൂതനഗുഡിയിലെ ഡോ. മല്ലേഷി (35)നെയാണ് ഷിമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. മല്ലേഷിന്റെ പിതൃസഹോദരനായ ചന്ദ്രപ്പ, ഇദ്ദേഹത്തിന്റെ ഭാര്യ ജയമ്മ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.ഓണ്‍ലൈനിലും അല്ലാതെയും ചൂതാട്ടം നടത്തി വലിയ കടക്കെണിയിലായ ഡോ. മല്ലേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നു പറയുന്നു. സുഹൃത്തുക്കളില്‍ നിന്നടക്കം വലിയ തുക കടം വാങ്ങിയായിരുന്നു ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കടം നല്‍കിയവര്‍ പണം തിരികെ ചോദിച്ചു …