ദേശീയ പാത നിര്‍മ്മാണം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ മൊഗ്രാലില്‍ ഉള്‍നാടന്‍ കോണ്‍ക്രീറ്റ് റോഡുകള്‍ വാട്ടര്‍ അതോറിറ്റികിളച്ചു മറിക്കുന്നു: നാട്ടില്‍ കുടിവെള്ളവുമില്ല, വഴി നടക്കാനും വയ്യ, വാഹനങ്ങള്‍ കുഴിയില്‍ വീണു തകരുന്നു
കുമ്പള: കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി കിളച്ചു മറിച്ച കോണ്‍ക്രീറ്റ് റോഡ് ഭാഗികമായി മാത്രം മൂടി ഉപേക്ഷിച്ചതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീണു പതിവായി തകര്‍ന്നു നശിക്കുന്നു. കാല്‍നടയാത്രക്ക് നാട്ടുകാര്‍ വിഷമിക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായി നില്‍ക്കുന്നു. കുടിവെള്ളം വിതരണം ചെയ്യാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്തു മണ്ണില്‍ അലിയുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജനക്ഷേമം കണ്ടു നാട്ടുകാര്‍ അമര്‍ഷം കൊള്ളുന്നു. കരാറുകാരനെതിരെ നാട്ടുകാര്‍ വഴി തടസ്സപ്പെടുത്തുന്നതിനു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ മൊഗ്രാലില്‍ കോണ്‍ക്രീറ്റ് ചെയ്തതും,ടാറിങ് നടത്തിയതുമായ നിരവധി …