കളഞ്ഞു കിട്ടിയ ഒന്നരപ്പവന്‍ സ്വര്‍ണം ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി; യുവാക്കള്‍ക്ക് നാടിന്റെ അഭിനന്ദനം

ബദിയഡുക്ക: കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍ സ്വര്‍ണ്ണാഭരണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു സത്യസന്ധത പ്രകടിപ്പിച്ച യുവാക്കളെ പൊലീസും നാട്ടുകാരും പൊതുപ്രവര്‍ത്തകരും പ്രശംസിച്ചു.
ബദിയഡുക്കയില്‍ ഫിനാന്‍സ് സ്ഥാപനം നടത്തുന്ന ബോള്‍ക്കട്ടയിലെ ജഗന്നാഥറൈ, നീര്‍ച്ചാലിലെ നവീന്‍ എന്നിവരാണ് സത്യസന്ധത പ്രകടിപ്പിച്ചു മാതൃകയായത്. കഴിഞ്ഞദിവസം ടൗണിലെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിനടുത്തു നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടന്‍ ബദിയഡുക്ക പൊലീസിനെ ഏല്‍പ്പിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പൊതു പ്രവര്‍ത്തകനായ ഹാരിസ് ബിഡികെയുടെ നേതൃത്വത്തില്‍ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. വിവരമറിഞ്ഞു മൂക്കമ്പാറയിലെ ഹസന്‍ ഷേക്കിന്റെ ഭാര്യ റഫീന പൊലീസ് സ്റ്റേഷനിലെത്തി തെളിവു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ് ബാബു സി സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പ്പിച്ചു. സ്വര്‍ണ്ണം കളഞ്ഞു കിട്ടിയ ജഗന്നാഥ റൈയെയും നവീനെയും എസ്.ഐ സുമേഷ് ബാബുവും പ്രസാദ്, അഭിലാഷ്, മറ്റ് ഉദ്യോഗസ്ഥന്മാരും സ്വര്‍ണ്ണത്തിന്റെ ഉടമയും അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page