കണ്ണൂര്‍: നഷ്ടപ്പെട്ടും മോഷ്ടിക്കപ്പെട്ടതുമായ 33 മൊബൈല്‍ ഫോണുകള്‍ കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ കണ്ടെത്തി ഉടമസ്ഥരെ തിരിച്ചേല്‍പ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകള്‍, ഡല്‍ഹി, യു.പി, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. ഇവ ഉടമകള്‍ക്കു തിരിച്ചു കൊടുത്തുവെന്നു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് പറഞ്ഞു. ആറു മാസത്തിനിടയില്‍ 300 ഫോണുകള്‍ പൊലീസിന്റെ സിഇഐആര്‍ പോര്‍ട്ടല്‍ വഴി കണ്ടെടുത്തിട്ടുണ്ട്.








