കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിനു യുവാക്കൾ ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലം: പൊറോട്ട നൽകാത്തതിനു ഹോട്ടലുടമയെ യുവാക്കൾ അക്രമിച്ചതായി പരാതി. കൊല്ലം കിളികൊല്ലൂർ മങ്ങാട്സംഘം മുക്കിലെ സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിനു നേരെയാണ് അക്രമണമുണ്ടായത്.ഞായറാഴ്ച രാത്രി കട അടയ്ക്കുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടത്. എല്ലാം തീർന്നെന്നു പറഞ്ഞതോടെ പ്രകോപിതനായ യുവാവ് ഇറങ്ങിപോയി. തുടർന്ന് മറ്റൊരു യുവാവുമായി ഹോട്ടലിലെത്തി അമൽകുമാറിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്ട്രക്ടര്‍: ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വറിന് യാത്രയയപ്പ് നല്‍കി

മൊഗ്രാല്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഹജ്ജാജികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്ട്രക്ടറായി നിയമിതനായ മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വറിന് ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം യാത്രയയപ്പ് നല്‍കി. ഈ മാസം 25ന് അന്‍വര്‍ യാത്ര തിരിക്കും. 45 ദിവസം ഹജ്ജാജികള്‍ക്കൊപ്പം ഉണ്ടാവും.ദേശീയവേദി ഗള്‍ഫ് പ്രതിനിധി എം എ ഹമീദ് ടി.കെ അന്‍വറിനെ ഷാള്‍ അണിയിച്ചു. ഗള്‍ഫ് പ്രതിനിധി എ കെ ശംസുദ്ദീന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ദേശീയവേദി സീനിയര്‍ അംഗങ്ങളായ എം എ അബ്ദുറഹ്‌മാന്‍ …

പെര്‍ളടുക്കത്തെ വ്യാപാരി കെ.പി. കുഞ്ഞിരാമന്‍ വരിക്കുളം അന്തരിച്ചു

കാസര്‍കോട്: പെര്‍ളടുക്കത്തെ വ്യാപാരി കെ.പി.കുഞ്ഞിരാമന്‍ വരിക്കുളം (74) അന്തരിച്ചു. ഭാര്യ: സുശീല അയ്യന്‍കാവ്. മക്കള്‍: സുധീഷ്, പ്രതീഷ് (ഗള്‍ഫ്), അശ്വതി (പള്ളത്തിങ്കാല്‍). മരുമക്കള്‍: രമ്യ (നെല്ലിക്കട്ട), ബിന്ദു (നാരമ്പാടി), വിനോദ് (ഗള്‍ഫ്).സഹോദരങ്ങള്‍: നാരായണന്‍ (അരമങ്ങാനം), ചന്ദ്രാവതി (ചെറുപനത്തടി), സീമന്തിനി (പുളിംചാല്‍), രോഹിണി (പള്ളിപ്പുറം), സതി (ആറാട്ട് കടവ്).

മൊയ്തീന്റെ മരണം നാടിന് നൊമ്പരമായി

കുമ്പള: ദീര്‍ഘകാലമായി കുമ്പളയിലും മൊഗ്രാലിലും പഴം-പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്ന കുമ്പള ബദ്രിയ നഗര്‍ ഹൗസില്‍ മൊയ്തീന്‍(65)ന്റെ മരണം നാടിന് നൊമ്പരമായി. കുറച്ചുനാളുകളായി മൊയ്തീന്‍ അസുഖം മൂലം ചികിത്സയിലായിരുന്നു.സുഹറയാണ് ഭാര്യ. മക്കള്‍: ബാസിത്, ഷാഹുല്‍ ഹമീദ്, ഷാഹിദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്ള, ഫാത്തിമ, ആയിഷ, റുഖിയ, ജമീല. മരുമക്കള്‍: ഹസ്സന്‍.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

പാതിവില തട്ടിപ്പ്: ബദിയഡുക്കയിലെയും കാഞ്ഞങ്ങാട്ടെയും കേസുകള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പല പ്രമുഖരും നിരീക്ഷണത്തില്‍

കാസര്‍കോട്: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.ബദിയഡുക്ക പൊലീസാണ് ജില്ലയിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മാര്‍പ്പിനടുക്ക മൈത്രി ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രസിഡണ്ട് കുബംഡാജെ, ഗുരിയടുക്കയിലെ പ്രസാദ് ഭണ്ഡാരി നല്‍കിയ പരാതി പ്രകാരമാണ് …

സാത്താന്‍സേവ; നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റക്കാരന്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജെന്‍സണ്‍ രാജ കുറ്റക്കാരനാണെന്നു കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയിലുള്ള വാദം നാളെ നടക്കും.2017 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. നന്തന്‍കോട്ടെ ക്ലിഫ് ഹൗസിനു സമീപത്തു താമസിച്ചിരുന്ന അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. ആത്മാവിനെ …

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈനിക പ്രമുഖര്‍: ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നത പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. ഇതോടെ ഭീകരരുമായി ബന്ധമില്ലെന്നും പാക്കിസ്ഥാനില്‍ ഭീകരത്താവളങ്ങളില്ലെന്നുമുള്ള പാക്കിസ്ഥാന്റെ പ്രഖ്യാപനങ്ങള്‍ കാപട്യമായിരുന്നെന്നു ലോകത്തിനു തെളിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നിയന്ത്രണത്തില്‍ ഇന്ത്യന്‍ സേന മുരിദ് കെയിലെ ലഷ്‌കര്‍ ഇ തൈ്വബയുടെ മര്‍കസ് തായിബ, ബഹാവല്‍പൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ മര്‍കസ് സുബഹാന്‍ അല്ലാഹ്, സിയാല്‍കോട്ടിലെ ഹിസ്ബുള്‍ മുജഹിദ്ദീന്റെ മെഹ്‌മൂന ജോയ ഫെസിലിറ്റി എന്നിവയുള്‍പ്പെടെ ഒമ്പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ മുരിദ്‌കെയില്‍ കൊല്ലപ്പെട്ട …

ഓപ്പറേഷന്‍ സിന്ദൂര്‍: ഐഎന്‍എസ് വിക്രാന്തയുടെ ലൊക്കേഷന്‍ ചോദിച്ച് ഫോണ്‍ വിളിച്ച രാഘവന്‍ ആര്? എന്തായിരുന്നു ലക്ഷ്യം?, ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞ് കൊച്ചി നാവികസേനയിലേക്ക് ഫോണ്‍ കോള്‍ എത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ചോദ്യം ചെയ്തു വരുന്നു.ഐഎന്‍എസ് വിക്രാന്തയുടെ ലൊക്കേഷന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ കോള്‍ എത്തിയത്. നാവിക സേന നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ എന്ന ആളാണ് ഫോണ്‍ ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്.സംഭവം ആദ്യം അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ലെങ്കിലും അതിര്‍ത്തിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് …

സ്വര്‍ണ്ണവില പവനു 1320 രൂപ കുറഞ്ഞു; ഗ്രാമിനു കുറഞ്ഞത് 165 രൂപ

കൊച്ചി: സ്വര്‍ണ്ണത്തിന് പവന് ഇന്ന് 1320 രൂപയും ഗ്രാമിനു 165 രൂപയും വില കുറഞ്ഞു. അതേ സമയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച കുതിപ്പ് അനുഭവപ്പെട്ടു. ഇന്ത്യാ-പാക്ക് സംഘര്‍ഷം അയഞ്ഞതാണ് സ്വര്‍ണ്ണവില ഇടിവിനു കാരണമെന്നു കരുതുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 8880 രൂപ.

ഉയര്‍ന്ന ചൂടിനു സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ തിങ്കളാഴ്ച ചൂടു വര്‍ധിക്കാനിടയുണ്ടെന്ന നിഗമനത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസില്‍ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇത് 37 ഡിഗ്രി വരെ ഉയരും.രൂക്ഷമായ ചൂടും ഈര്‍പ്പമുള്ള വായുവും മൂലം ഈ …

കുമ്പളയില്‍ യുവതി കൈഞരമ്പ് മുറിച്ചു ജീവനൊടുക്കി

കാസര്‍കോട്: താമസസ്ഥലത്ത് വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുമ്പളയിലെ ഒരു വാടക കെട്ടിടത്തില്‍ താമസക്കാരിയായ ശോഭലത (37)യാണ് മരിച്ചത്.ഞായറാഴ്ചയാണ് ശോഭലതയെ താമസസ്ഥലത്ത് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ചികിത്സയ്ക്കിടയില്‍ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ചെറുവത്തൂര്‍, മട്ടലായിയിലെ മണ്ണിടിച്ചില്‍; ജില്ലാ കലക്ടര്‍ സംഭവ സ്ഥലത്തേക്ക്, തെക്കിലിലും മണ്ണിടിച്ചല്‍ ഭീഷണി

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ ചെറുവത്തൂര്‍, മട്ടലായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആണ് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തുക.തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മണ്ണിടിച്ചലില്‍ കൊല്‍ക്കത്ത സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. മറ്റു രണ്ടു പേര്‍ ചികിത്സയിലാണ്.അശാസ്ത്രീയമായ മണ്ണെടുക്കലാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഞായറാഴ്ച രാത്രി പെയ്ത നേരിയ മഴയും അപകടത്തിനു ആക്കം കൂട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെ …

മഞ്ചേശ്വരത്ത് മയക്കുമരുന്നു വേട്ട; 13.394 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 13.394 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. മംഗ്‌ളൂരു കെ.സി റോഡ് പുലിക്കൂര്‍ സ്വദേശിയും മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബി.എം ഇസ്മയിലി (27)നെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.മഞ്ചേശ്വരം ഭാഗത്ത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ എത്തിക്കുന്നവരില്‍ ഒരാളാണ് അറസ്റ്റിലായ ഇസ്മയിലെന്നു അധികൃതര്‍ പറഞ്ഞു. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കൈവശം മയക്കുമരുന്നു എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് …

ചെറുവത്തൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിനിടയില്‍ കുന്നിടിഞ്ഞ് വീണു തൊഴിലാളി മരിച്ചു; പരിക്കേറ്റ 2 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ദേശീയ പാത നിര്‍മ്മാണത്തിനിടയില്‍ കുന്നിടിഞ്ഞ് വീണു ഒരു തൊഴിലാളി മരിച്ചു.പശ്ചിമബംഗാള്‍, കൊല്‍ക്കത്ത സ്വദേശിയായ മുംതാജ് മീര്‍ (18) ആണ് മരിച്ചത്. പരിക്കേറ്റ കൊല്‍ക്കത്ത സ്വദേശികളായ മുന്നാല്‍ ലസ്‌കര്‍ (55), മോഹന്‍ തേജര്‍ (18) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.തിങ്കളാഴ്ച പത്തരമണിയോടെ ചെറുവത്തൂര്‍ മട്ടലായിയിലാണ് അപകടം. കുന്ന് പെട്ടെന്നു ഇടിഞ്ഞു താഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മറ്റു തൊഴിലാളികളുടെ സഹായത്തോടെ …

മദ്യപിക്കാന്‍ വെള്ളം എടുത്തു നല്‍കിയില്ല; ആറു വയസ്സുകാരനെ തല ചുമരില്‍ ഇടിച്ചു കൊന്ന അച്ഛന്‍ അറസ്റ്റില്‍

പാറ്റ്‌ന: മദ്യപിക്കുന്നതിന് വെള്ളം എടുത്തു നല്‍കാത്തതില്‍ പ്രകോപിതനായ അച്ഛന്‍ ആറു വയസുള്ള മകനെ അടിച്ചു കൊന്നു. ബീഹാര്‍ ഗുരുഗ്രാമം സ്വദേശിയായ സുമന്‍ കുമാര്‍ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”സംഭവ ദിവസം ജോലി ഇല്ലാതിരുന്നതിനാല്‍ സുമന്‍ കുമാര്‍ നേരത്തെ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയില്‍ വെള്ളം എടുത്തു കൊണ്ടുവരാന്‍ മകനോട് ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ അച്ഛന്റെ നിര്‍ദ്ദേശം അനുസരിച്ചില്ല. ഇതില്‍ പ്രകോപിതനായ …

സഹോദരിയുടെ പന്ത്രണ്ടാം ചരമ ദിനത്തില്‍ സഹോദരനും മരിച്ചു

കാസര്‍കോട്: സഹോദരിയുടെ പന്ത്രണ്ടാം ചരമ ദിനത്തില്‍ സഹോദരനും മരിച്ചു. കോട്ടപ്പാറ, വാഴക്കോട്ടെ താഴത്തു വീട്ടില്‍ എം.വി കേളു (70)വാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരി ജാനകി അസുഖം മൂലം ഏപ്രില്‍ 30ന് രാത്രി മരണപ്പെട്ടിരുന്നു. ദീര്‍ഘകാലം ബിജെപി വാഴക്കോട് ബൂത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു കേളു. പരേതരായ കുഞ്ഞമ്പു-കാരിച്ചിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: പ്രീതി, നിതീഷ്, പ്രഭ. മരുമക്കള്‍: രാഘവന്‍ (കുമ്പള), സംഗീത (കൊടവലം), ശശിധരന്‍ (ബങ്കളം). സഹോദരങ്ങള്‍: കുഞ്ഞമ്പു, പരേതരായ നാരായണന്‍, തമ്പാന്‍.

ജോലിക്കിടയില്‍ കൈകാലുകള്‍ കുഴഞ്ഞു; 40 അടി താഴ്ചയിലുള്ള കിണറ്റില്‍കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു, സംഭവം മുളിയാറില്‍

കാസര്‍കോട്: 40 അടി താഴ്ചയിലുള്ള കിണറില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. മുളിയാറിലെ ശ്രീനാഥിന്റെ വീട്ടു കിണറ്റിലിറങ്ങിയ ശിവനാ (50)ണ്‌ ഫയര്‍ഫോഴ്സ് രക്ഷകരായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. 40 അടി താഴ്ചയുള്ള വെള്ളമില്ലാത്ത വീട്ടു കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ശ്രീനാഥ്. ജോലിക്കിടയില്‍ കൈകാലുകള്‍ കുഴഞ്ഞ് അവശനാവുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്സാണ് ശ്രീനാഥിനെ റെസ്‌ക്യൂനെറ്റില്‍ മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.എസ് ഗോകുല്‍ കൃഷ്ണ, എസ് സാദിഖ്, ജിത്തു തോമസ്, ഫയര്‍ …

സിപിഎം ബ്രാഞ്ച് സെക്രട്ടറി വീടിന്റെ സണ്‍ഷേഡിലെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീടിന്റെ സണ്‍ഷേഡിലെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാടകം, ശാന്തി നഗറിലെ സി.എച്ച് ശശി (50)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ശശി താമസിച്ചിരുന്നത്. ആദൂര്‍ പൊലീസ് കേസെടുത്തു. ചെന്നാങ്കോട് രാമണ്ണറൈ ഗ്രന്ഥാലയം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പരേതനായ സി.എച്ച് രാമന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: സി.എച്ച് ഗോപാലന്‍ (വ്യാപാരി, ശാന്തിനഗര്‍), കൃഷ്ണന്‍ (കോളിയടുക്കം), ചന്ദ്രന്‍, ശാന്ത, സുനന്ദ.