ജോലിക്കിടയില്‍ കൈകാലുകള്‍ കുഴഞ്ഞു; 40 അടി താഴ്ചയിലുള്ള കിണറ്റില്‍കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു, സംഭവം മുളിയാറില്‍

കാസര്‍കോട്: 40 അടി താഴ്ചയിലുള്ള കിണറില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. മുളിയാറിലെ ശ്രീനാഥിന്റെ വീട്ടു കിണറ്റിലിറങ്ങിയ ശിവനാ (50)ണ്‌ ഫയര്‍ഫോഴ്സ് രക്ഷകരായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. 40 അടി താഴ്ചയുള്ള വെള്ളമില്ലാത്ത വീട്ടു കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ശ്രീനാഥ്. ജോലിക്കിടയില്‍ കൈകാലുകള്‍ കുഴഞ്ഞ് അവശനാവുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്സാണ് ശ്രീനാഥിനെ റെസ്‌ക്യൂനെറ്റില്‍ മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.എസ് ഗോകുല്‍ കൃഷ്ണ, എസ് സാദിഖ്, ജിത്തു തോമസ്, ഫയര്‍ വുമണ്‍ ഒ.കെ അനുശ്രീ, ഒ.കെ പ്രജിത്ത്, ശ്രീജിത്ത് എന്നിവരാണ് ഫയര്‍ഫോഴ്സ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page