മഞ്ചേശ്വരത്ത് മയക്കുമരുന്നു വേട്ട; 13.394 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 13.394 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. മംഗ്‌ളൂരു കെ.സി റോഡ് പുലിക്കൂര്‍ സ്വദേശിയും മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബി.എം ഇസ്മയിലി (27)നെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരം ഭാഗത്ത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ എത്തിക്കുന്നവരില്‍ ഒരാളാണ് അറസ്റ്റിലായ ഇസ്മയിലെന്നു അധികൃതര്‍ പറഞ്ഞു. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കൈവശം മയക്കുമരുന്നു എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ സംഘത്തിലെ ആള്‍ക്കാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്, സി.ഇ.ഒ മാരായ വി.പി ഷിജിത്ത്, കെ. ഗണേശന്‍, കെ.പി ജോബി, എന്നിവരും ഉണ്ടായിരുന്നു. എക്‌സൈസ് കെമു യൂണിറ്റിന്റെ സഹായവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page