മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍; പൊലീസില്‍ പരാതി നല്‍കി
തൃശൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍ സമീര്‍ എം നായര്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണ് വാഹനം ഇടിച്ചതിന് പിന്നിലെന്നും വാഹനാപകടം നടക്കുന്ന സമയത്ത് പിതാവ് മണലൂര്‍ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അച്ഛനുണ്ടായ അപകടത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അച്ഛന് ചില ഭീഷണികള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് മാസത്തിന് മുമ്പ് അച്ഛനെ കിടത്തും എന്ന് ഭീഷണിയുണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് മണലൂരിലെ സംഘടനാ ചുമതല വഹിച്ചിരുന്നത് …