കൊട്ടിക്കലാശം ഇന്ന്: അവസാന തന്ത്രവും പുറത്തെടുത്ത് മുന്നണികള്‍; ജില്ല ആവേശ ക്കൊടുമുടിയിലേക്ക്

കാസര്‍കോട്: സംസ്ഥാന നിയമസഭയിലോക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ഇന്ന് നടക്കുന്ന കൊട്ടിക്കലാശം ശക്തി പ്രകടനമാക്കാന്‍ മുന്നണികള്‍ തയ്യാറെടുപ്പാരംഭിച്ചു. പ്രധാന സ്ഥാനാര്‍ത്ഥികള്‍ പരസ്യ പ്രചാരണ സമാപനത്തെ ആവേശകരവും വിസ്മയകരവും അതേസമയം വോട്ടര്‍മാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമായ ദൃശ്യ വിസ്മയമാക്കാന്‍ അണിയറ തയ്യാറെപ്പാരംഭിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് ദിവസമായി അതിരൂക്ഷമായ വേനല്‍ച്ചൂടിനെ അതിജീവിച്ചു മുന്നണികളും സ്ഥാനാര്‍ത്ഥികളും അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന പ്രചരണാഗ്നി കലാശക്കൊട്ടില്‍ ആളിക്കത്തിക്കാനും മുന്നണികള്‍ മത്സരിക്കുമെന്നു സൂചനയുണ്ട്. വൈകിട്ട് ആറുമണിവരെയാണ് കലാശക്കൊട്ടിന് അവസരം. അത് കഴിഞ്ഞാല്‍ പരസ്യപ്രചരണം അവസാനിക്കും.
പരസ്യപ്രചരണത്തിന്റെ സമാപനത്തിന് മുന്‍കൂര്‍ അനുമതി തേടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കലാശക്കൊട്ടിനോടനുബന്ധിച്ച് വാഹനഗതാഗതത്തിനും പ്രകടനത്തിനും ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാനവട്ട പ്രചരണത്തിലും ഭവന സന്ദര്‍ശനത്തിലും സ്ലിപ്പ് വിതരണത്തിലും മുന്നണി പ്രവര്‍ത്തകര്‍ വ്യാപൃതരാണ്. ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള അവസാന തന്ത്രങ്ങളും മുന്നണികള്‍ തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page