ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ തമിഴ് നടി സുഭാഷിണി തൂങ്ങി മരിച്ചു

ചെന്നൈ: ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ തമിഴ് നടി സുഭാഷിണി(36) തൂങ്ങി മരിച്ചു. ചെന്നൈ പോരൂരിലുള്ള അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ സുഭാഷിണി എല്ലാം മേള ഇരുകുരവന്‍ പാട്ടുപ്പന്‍ (2023), വെബ് (2023) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഷാശ്വി ബാല എന്ന പേരിലാണ് സുഭാഷിണി അറിയപ്പെടുന്നത്.

‘കയല്‍’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലങ്കന്‍ വംശജയായ സുഭാഷിണി. ബെംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനാണ് ഭര്‍ത്താവ്. 2024 വരെ ബെംഗളൂരുവില്‍ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്റെ സൗകര്യാര്‍ഥം പിന്നീട് ചെന്നൈയിലെ വാടക അപ്പാര്‍ട്‌മെന്റിലേക്ക് മാറുകയായിരുന്നു.

ഞായറാഴ്ച രാത്രി ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്യുന്നതിനിടെ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും പിന്നാലെ സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുഭാഷിണി മരിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ കോളില്‍ കണ്ട ഭര്‍ത്താവ് ഉടന്‍ അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. അവര്‍ പോരൂര്‍ പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഭര്‍ത്താവ് ബിബിന്‍ ചന്ദ്രയുമൊത്തുള്ള ഫോട്ടോകള്‍ സുഭാഷിണി പലപ്പോഴും ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. സുഭാഷിണിയുടെ അപ്രതീക്ഷിത മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആരാധകരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page