പരസ്യ പ്രചരണത്തിൻ്റെ അവസാന ദിവസം: അശ്വിനി ഓട്ടപ്പാച്ചിലിൽ; കൊട്ടിക്കലാശം 3 മണിക്ക് താളിപ്പടപ്പിൽ നിന്ന്

കാസർകോട്:പരസ്യ പ്രചരണത്തിൻ്റെ അവസാന ദിനമായ ഇന്ന് കാസർകോട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി കസബ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. കൊടുങ്ങല്ലൂരമ്മയുടെ ഗോപുരത്തിലെത്തി ആൾക്കൂട്ടത്തോട് വോട്ടഭ്യർത്ഥിച്ചു.
പിന്നീട് കോടതി സമുച്ചയത്തിൽഎത്തിയ അവർ അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.
ബിജെപി സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപാടി,എ സി അശോക് കുമാർ, കരുണാകരൻ നമ്പ്യാർ, ബി. രവീന്ദ്രൻ കോടതി സന്ദർശനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

കൊട്ടിക്കലാശം താളിപ്പടുപ്പിൽ നിന്ന്

3 മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് നിന്നു എൻഡിഎ കൊട്ടിക്കലാശം ആരംഭിക്കും. കറന്തക്കാട് വഴി പുതിയ ബസ് സ്റ്റാൻ്റിൽ സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page