തൃക്കരിപ്പൂരിലെ പ്രിസൈഡിംഗ് ഓഫീസറുടെ ലാപ്‌ടോപ്പും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടയില്‍ കൊള്ളയടിച്ചു; നഷ്ടപ്പെട്ടവയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ നിയമന ഉത്തരവും ഹാന്റ് ബുക്കും

കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസറുടെ ഔദ്യോഗിക ലാപ്‌ടോപ്പും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രക്കിടയില്‍ കൊള്ളയടിച്ചു. കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥനും പത്തനംതിട്ട, കൈപ്പത്തൂര്‍, ചുമലേത്ത് സ്വദേശിയുമായ ജോണ്‍.സി. ജോയിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. മാവേലി എക്‌സ്പ്രസിലെ എസ് 6 കോച്ചിലെ 61-ാം നമ്പര്‍ ബര്‍ത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. കാസര്‍കോട്ടേക്ക് വരുന്നതിനായി കായംകുളത്തു നിന്നാണ്‌ ഇദ്ദേഹം മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ കൊയിലാണ്ടിക്ക് സമീപത്ത് എത്തിയപ്പോഴാണ് ബര്‍ത്തില്‍ വച്ചിരുന്ന ബാഗ് മോഷണം പോയ കാര്യം അറിഞ്ഞതെന്ന് കോഴിക്കോട് റെയില്‍വേ നല്‍കിയ പരാതിയില്‍ പറയുന്നു.

ഔദ്യോഗിക ലാപ്‌ടോപ്പ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, 2000 രൂപ എന്നിവയും ഇലക്ഷന്‍ ഓഫീസര്‍ ഹാന്‍ഡ് ബുക്കും പോസ്റ്റിoഗ് ഓര്‍ഡറും , കുട, വസ്ത്രങ്ങള്‍, ചാര്‍ജ്ജര്‍, പവര്‍ ബാങ്ക്, ഹെഡ്‌സെറ്റ് എന്നിവയും നഷ്ടപ്പെട്ടതായി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവിധ റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page