ജോലിഭാരം താങ്ങാനാകാതെ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി; പണി മുടക്കി പ്രതിഷേധിച്ച് തൊഴിലാളികള്‍

ലക്‌നൗ: ജോലി ഭാരമെന്ന് പറയുന്നു, ഗ്യാസ് ഏജന്‍സി മാനേജരെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കുമാവോണ്‍ മണ്ഡല്‍ വികാസ് നിഗം ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ദയാല്‍ സിങ് റാവത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയശേഷം വിഷംകഴിച്ച് മരിക്കുകയായിരുന്നുവെന്ന് കരുതുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ഗ്യാസ് ഏജന്‍സിയിലെ സഹപ്രവര്‍ത്തകരും പറഞ്ഞു. സംഭവത്തിന് പിന്നാലെ തൊഴിലാളികള്‍ പണിമുടക്കി. കുമയൂണിലെ ചില സ്ഥലങ്ങളില്‍ പാചക വാതക വിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. അമിതമായ ജോലി സമ്മര്‍ദ്ദം കാരണം താന്‍ ശാരീരികമായും മാനസികമായും തകര്‍ന്നുവെന്നും ഉപഭോക്താക്കളില്‍ നിന്നും അധികൃതരില്‍ നിന്നും ഒരുപോലെ അധിക്ഷേപം നേരിടുന്നുണ്ടെന്നും ദയാല്‍ സിംഗ് റാവത്ത് സുഹൃത്തിനോട് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ തൊഴിലാളികളുടെ വാദം കുടുംബാംഗങ്ങള്‍ നിഷേധിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അവര്‍ പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റാവത്ത് സാധാരണ നിലയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവായ രാജേന്ദ്ര സിംഗ് ബോറ പറഞ്ഞു. റാവത്തിന്റെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് രേഖ യാദവ് അറിയിച്ചു.

ജോലി സമ്മര്‍ദ്ദം മൂലമല്ല റാവത്തിന്റെ മരണം സംഭവിച്ചതെന്ന് കെഎംവിഎന്‍ പിത്തോറഗഡിലെ ഗ്യാസ് മാനേജര്‍ ഉഷാ റാണ പറഞ്ഞു, എന്നാല്‍ നിലവിലുള്ള സാഹചര്യം കാരണം ഗ്യാസ് വിതരണ തൊഴിലാളികള്‍ സമ്മര്‍ദ്ദത്തിലാണെന്ന കാര്യം അവര്‍ സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page