കര്‍ക്കിടകം പിറന്നു; ഇനി രാമായണ മാസത്തിന്റെ പുണ്യ ദിനങ്ങള്‍
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ ശീലുകളുടെയും രാമദര്‍ശനത്തിന്റെയും പുണ്യകാലം. ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകള്‍ മുഴങ്ങും. നാലംബല ദര്‍ശനത്തിന്റെ പുണ്യകാലം കൂടിയാണ് ഓരോ കര്‍ക്കടക മാസവും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും. കൊല്ലവര്‍ഷത്തിന്റെ അവസാന മാസം കൂടിയാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍രഹിതവും വിളസമൃദ്ധിയില്ലായ്മയും നിറയുന്ന കാലം. …
Read more “കര്‍ക്കിടകം പിറന്നു; ഇനി രാമായണ മാസത്തിന്റെ പുണ്യ ദിനങ്ങള്‍”