രണ്ടു വര്‍ഷത്തിനിടയില്‍ 42 സ്ത്രീകളെ കൊന്ന് മൃതദേഹങ്ങള്‍ വെട്ടി നുറുക്കി ക്വാറിയില്‍ തള്ളി; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍, കൊല്ലപ്പെട്ടവരില്‍ ഭാര്യയും
നെയ്റോബി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി അറസ്റ്റില്‍. കോളിന്‍സ് ജുമൈസി(33)യാണ് ബാറില്‍ വെച്ച് ടിവിയില്‍ യൂറോകപ്പ് മത്സരം കാണുന്നതിനിടയില്‍ അറസ്റ്റിലായത്. 2022ന് ശേഷം ഇയാള്‍ 42 സ്ത്രീകളെയാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി നെയ്റോബിയിലെ വീട്ടിനു സമീപത്തുള്ള ക്വാറിയില്‍ തള്ളിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവതികളെ പല രീതിയിലാണ് കോളിന്‍സ് ജുമൈസി വശീകരിച്ച് തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നത്. മൃഗീയമായി …