പ്രമുഖ തെയ്യം കലാകാരന്‍ പരപ്പ ചെറിയ കൊടക്കല്‍ അന്തരിച്ചു; ഫോക് ലോര്‍ അവാര്‍ഡ് ജേതാവാണ്

  കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ പരപ്പ ചെറിയ കൊടക്കല്‍ എന്ന വ്യാളന്‍ (90 )അന്തരിച്ചു. നിരവധി കാവുകളിലും ക്ഷേത്രങ്ങളിലും വിഷ്ണുമൂര്‍ത്തി കോലധാരിയായിരുന്നു. ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു. കക്കാട്ട് കോവിലകത്ത് നിന്നും പട്ടും വളയും നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കമ്മാടത്തി. മക്കള്‍. മാണിക്കം (കാസര്‍കോട്), നാരായണി, കുഞ്ഞിരാമന്‍, നാരായണന്‍ (ഓട്ടോ ഡ്രൈവര്‍ പരപ്പ), ഗോപി, കുഞ്ഞുമ്പു, കാര്‍ത്യായനി, കണ്ണന്‍(മുന്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍), രോഹിണി. മരുമക്കള്‍: മീനാക്ഷി, ശാരദ, രാമന്‍, കണ്ണന്‍(റേഷന്‍ …

എ.എസ്.ഐ ട്രെയിനില്‍ നിന്നു വീണു മരിച്ചു

തിരുവനന്തപുരം: എ.എസ്.ഐ ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം എം എസ് പി ഹെഡ്ക്വാര്‍ട്ടേഴ്സിലെ ആംഡ് പൊലീസ് എ.എസ്.ഐ ശരത് കൃഷ്ണ (38) ആണ് മരിച്ചത്. വല്ലപ്പുഴ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനില്‍ നിന്നും ട്രാക്കില്‍ വീണത്. ട്രെയിനില്‍ കമ്പാര്‍ട്ട്മെന്റ് മാറിക്കയറുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. പൂജപ്പുര അമ്പാടി വീട്ടിലെ കൃഷ്ണന്‍കുട്ടിയാണ് പിതാവ്.  

യുവാവ് തൂങ്ങിമരിച്ച നിലയിൽ

  കാസർകോട് : മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിൽ സെൻട്രിംഗ് തൊഴിലാളിയായിരുന്ന യുവാവിനെ വീട്ടി നടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മൊറത്തണ അംഗൻവാടിക്കടുത്ത രാജേഷ് (40) ആണ് ആത്മഹത്യ ചെയ്തത്. ഇന്നു വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷമായി ചികിത്സയി ലായിരുന്നു . പരേതനായ കൃഷ്ണനായിക്കാണ് പിതാവ്പിതാവ്. മാതാവ് :സരോജിനി അംഗൻവാടി ജീവനക്കാരിയാണ്. ഭാര്യ :ഗീത.മകൾ : തന്മ യി (6) . സഹോദരങ്ങൾ: ജയമാല, സവിത, മൃതദേഹം മംഗൽപ്പാടി ആശുപത്രി മോർച്ചറിയിൽ.

കുമ്പള പഞ്ചായത്ത് ഫണ്ടിൽ നിന്നു ലക്ഷങ്ങൾ അടിച്ചു മാറ്റിയതായി പരാതി:നാലു ദിവസമായി അന്വേഷണം

കാസർകോട്: കുമ്പള പഞ്ചായത്തു ഫണ്ടിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി ആക്ഷേപമുയർന്നു. സംഭവത്തെക്കുറിച്ചു പഞ്ചായത്തു ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലു ദിവസമായി പഞ്ചായത്ത് ഓഫീസിൽ അന്വേഷണം തുടരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ 15 ലക്ഷത്തോളം രൂപ അടിച്ചു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നു സംസാരമുണ്ട്. അന്വേഷണം തുടരുകയാണ്. ഏതാനും മാസം മുമ്പു വരെ പഞ്ചായത്ത് അക്കൗണ്ടൻ്റായിരുന്ന രമേശൻ, അയാളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കാണ് പഞ്ചായത്ത് ഫണ്ട് മാറ്റിയതെന്നാണ് സംസാരം. ഇത് പഞ്ചായത്ത് ഭരണക്കാരുടെ ഒത്താശയോടെയായിരുന്നെന്നും ആക്ഷേപമുണ്ട്. തട്ടിപ്പിനു ശേഷം ഓഫീസിൽ …

നടന്‍ ആസഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക, പേരിടാന്‍ കാരണം രമേശ് നാരായണ്‍

  ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കി ആദരം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കിയത്. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം നടന്‍ കൈകാര്യം ചെയ്ത രീതി പ്രശംസയ്ക്ക് ഇടംനേടിയിരുന്നു. ഇതിന് ആദരമായാണ് നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചത്. വിവാദത്തെ …

രാത്രി ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ ആളെ പിടികൂടാന്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; ഒടുവില്‍ പിടിയായ ആളെ കണ്ട് നാട്ടുകാര്‍ ഞെട്ടി

  വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവില്‍ സമീപത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കാന്‍ എത്തിയ ആളെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി. ആളെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഒന്നും ഞെട്ടി. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍! താമരശ്ശേരിക്ക് സമീപം കോരങ്ങാട് സ്വദേശിയായ 35 കാരനാണ് പിടിയിലായത്. അതേസമയം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ആളെ താക്കീത് ചെയ്തുവിട്ടു. സ്ഥലത്തെ പ്രധാനിയാണ് പിടിയിലായ ആള്‍. കോരങ്ങാട് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ക്കിടയില്‍ ഇയാള്‍ സുപരിചിതനായിരുന്നു. കഴിഞ്ഞ ഒരു …

സൈന്യം ദുരന്തമുഖത്ത്; അര്‍ജുനെ രക്ഷപ്പെടുത്താനായി 40 അംഗ സേനയെത്തി

  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലായി സൈന്യം രംഗത്തിറങ്ങി. 40 അംഗ സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ദുരന്തമുഖത്തെത്തിയത്. ബെലഗാവിയില്‍ നിന്നാണ് അത്യാധുനീക സൗകര്യങ്ങളോടെ സംഘം എത്തിയത്. രക്ഷാപ്രവര്‍ത്തനം ആറാംദിവസം എട്ടു മണിക്കൂറും പിന്നിട്ടും ശുഭവാര്‍ത്തകളൊന്നും തന്നെ പുറത്ത് വന്നില്ല. ഇതുവരെ മണ്ണ് മാറ്റിനടത്തിയ പരിശോധനയില്‍ ഒന്നും ലോറിയുടെ ഭാഗമൊന്നും കണ്ടെത്താനായില്ല. നിലവില്‍ നാവിക സേന, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, തീരസംരക്ഷണം സേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്. …

കോട്ടിക്കുളത്ത് സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്‍ പ്രവാസിയായ ഗൃഹനാഥന്‍ മരിച്ചു

  കാസര്‍കോട്: സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കോട്ടിക്കുളം കണ്ണംകുളം മലാം കുന്ന് സ്വദേശി കെ.മുഹമ്മദിന്റെ മകന്‍ കെ.അബ്ദുള്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ ആറാട്ടുകടവിലാണ് അപകടം. കോട്ടിക്കുളം  ആറാട്ട് കടവ് ഭാഗത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടി അബ്ദുള്‍ റഹ്‌മാന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ അബ്ദുല്‍ റഹ്‌മാനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുന്‍ പ്രവാസിയാണ്.  

യു.ഡി.എഫിലെ പടലപ്പിണക്കം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നു കോണ്‍ഗ്രസ്

  കാസര്‍കോട്: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പ്രകടമായ പടലപ്പിണക്കം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കുമ്പളയില്‍ അതു യുഡിഎഫിന് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി പൂജാരി യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. ബാങ്ക് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ‘ഇന്ത്യാ മുന്നണി’യായി കുമ്പള സേവ സഹകരണ കൂട്ടായ്മ എന്ന പേരില്‍ മത്സരരംഗത്തിറങ്ങാന്‍ എല്ലാവരുടെയും കൂട്ടായ തീരുമാനമായിരുന്നു. യോഗത്തില്‍ ആരും ഭിന്നഭിപ്രായം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ തീരുമാനം ചില …

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികില്‍സയിലായിരുന്ന മലപ്പുറം ചെമ്പ്രശേരി സ്വദേശിയായ 14 കാരന്‍ മരിച്ചു

  മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചു ചികില്‍സയിലായിരുന്ന 14 കാരന്‍ മരണത്തിന് കീഴടങ്ങി. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ ഒന്‍പതാംക്ലാസുകാരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. ശനിയാഴ്ച വൈകീട്ടാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. അഞ്ചുതവണയാണ് നിപ സംസ്ഥാനത്ത് റിപോര്‍ട്ടുചെയ്യുന്നത്. സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. ഈമാസം 10നാണ് …

നവജാതശിശുവിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അറസ്റ്റുചെയ്ത മാതാവിനെ തെളിവെടുപ്പിനെത്തിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

  കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുഞ്ഞിനെ ഉപേക്ഷിച്ച സ്‌കൂളിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ദേലംമ്പാടി പഞ്ചിക്കലില്‍ എസ്വി സ്‌കൂള്‍ വരാന്തയില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വരാന്തയില്‍ നിന്നും …

കിഡ്‌നി സ്‌റ്റോണ്‍ ചികില്‍സയ്ക്ക് കുത്തിവയ്പ്പ്; അബോധാവസ്ഥയിലായ 28കാരി മരിച്ചു

  കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ 28കാരി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കാണ് എത്തിയത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതിക്ക് ഡോക്ടര്‍ ഇഞ്ചക്ഷന്‍ നല്‍കി. ശേഷം യുവതി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്‌നമായത് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ആറുദിവസമായി …

മലേഷ്യന്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി കിരണ്‍ ശശികുമാര്‍ ചെറുവത്തൂര്‍

കാസര്‍കോട്: മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നടന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ജംബിങ് ഹൈ സിസ്സര്‍ കിക്ക് മത്സരത്തില്‍ പങ്കെടുത്ത കിരണ്‍ ശശികുമാര്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി. കാസര്‍കോട് ചെറുവത്തൂര്‍ പൊന്മാലം സ്വദേശിയാണ് കിരണ്‍. സെമിയില്‍ മലേഷ്യന്‍ താരത്തെയും, ഫൈനലില്‍ ചൈനീസ് താരത്തെയും മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരത്തഞ്ഞൂറോളം കായിക താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറുപതോളം കായികതാരങ്ങള്‍ പങ്കെടുത്തിരുന്നു. ചെറുവത്തൂരിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് …

നിപ; കോഴിക്കോട് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

  കോഴിക്കോട്: മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജേര്‍ജിന്റെ സാന്നിധ്യത്തില്‍ ഉന്നതതല അവലോകന യോഗം നടന്നു. പൊലീസ് ആരോഗ്യവകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു. ആരോഗ്യവിഭാഗവും റവന്യൂ പൊലീസ് അധികൃതരും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ അവലോകനം ചെയ്തു. സജീവമായ ജോഗ്രതയ്ക്ക് യോഗം നിര്‍ദ്ദേശിച്ചു. നിപ്പയെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ മലപ്പുറത്തും കോഴിക്കോടും ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരുമയെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നിപാ നിയന്ത്രണ വിധേയമാക്കുന്നതിന് …

മുന്‍കരുതലും ജാഗ്രതയും പാലിച്ചേ തീരൂ; നിപ കേരളത്തില്‍ ഇത് അഞ്ചാം തവണ

സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയര്‍ത്തിയ നിപാ വൈറസ് ലോകത്താദ്യമായി കണ്ടെത്തിയത് മലേഷ്യയിലായിരുന്നു. അവിടത്തെ പന്നികളിലാണ് ആദ്യം ഇതു പ്രകടമായത്. സിംഗപ്പൂരിലും ബംഗ്ലാദേശിലും ഈ രോഗം പിന്നീടു മനുഷ്യരെ ബാധിച്ചു. ഇന്ത്യയില്‍ പശ്ചിമ ബംഗാളിലാണ് നിപ രോഗം ആദ്യം കണ്ടെത്തിയത്. 2001 ലായിരുന്നു ഇത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു ഇതു നിപയാണെന്നു കണ്ടെത്തിയത് 2004 ലായിരുന്നു. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോപൈറിഡേ രോഗവിഭാഗത്തില്‍പ്പെട്ടതാണ്. ഈ വൈറസ് മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കു പകരുന്നതാണ്. പഴ …

കുമ്പളയില്‍ 500ന്റെയും 200ന്റെയും കളി നോട്ടുകള്‍; വ്യാപാരികള്‍ വഞ്ചിക്കപ്പെടുന്നതായി പരാതി.

കാസര്‍കോട്: കുമ്പളയില്‍ കളി നോട്ടുകള്‍ പ്രചരിക്കുന്നു. യഥാര്‍ത്ഥ നോട്ടുകളോടു സാമ്യമുള്ള കളി നോട്ടുകള്‍ നല്‍കി വ്യാപാരികളെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്. ഒരാഴ്ചക്കിടെ കളത്തൂരിലും ബംബ്രാണയിലും 500, 200 രൂപകളുടെ കളി നോട്ടുകള്‍ നല്‍കി ഉപഭോക്താക്കളിലാരോ കബളിപ്പിച്ചുവെന്നു വ്യാപാരികള്‍ പരാതിപ്പെട്ടു. കടകളില്‍ തിരക്കുള്ള സമയത്താണ് യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന കളിനോട്ടുകള്‍ നല്‍കി കബളിപ്പിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ കളി നോട്ടുകളെന്നു തിരിച്ചറിയാന്‍ കഴിയാത്തത്ര രൂപ സാമ്യമുള്ളവയാണ് കളിനോട്ടുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന യഥാര്‍ത്ഥ നോട്ടില്‍ എഴുത്തുള്ള സ്ഥലത്ത് …

പൊവ്വലിലെ മൊട്ട അബ്ദുല്ല കുഞ്ഞി അന്തരിച്ചു

മുളിയാർ: പൊവ്വലിലെ പൗര പ്രമുഖനും കരാറുകാരനുമായ മെട്ട അബ്ദുല്ല കുഞ്ഞി (74) അന്തരിച്ചു. പൊവ്വൽ സുപ്പർ സ്റ്റാർ ആട്സ് ആന്റ് സ്പോർട്സ് ക്ലബ് രാക്ഷധികാരിയാണ്. മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, പൊവ്വൽ ജമാഅത്ത്‌ വൈസ് പ്രസിഡണ്ട്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ മുഹമ്മദ്, ഉമ്മാലിഎന്നിവരുടെ മകനാണ്. മൊഗ്രാൽ പുത്തൂരിലെ ഖദീജയാണ് ഭാര്യ. മക്കൾ: ഇഖ്ബാൽ (ഖത്തർ), സിദ്ദീഖ് (ഷാർജ), നംസാദ് ( ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറർ), റഷിദ, സഫിയ, ഷാഹിന. മരുമക്കൾ: നാസർ …

മഴ: നാദാപുരത്ത് വീട് പൂര്‍ണ്ണമായും തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ രൂക്ഷമായ മഴയില്‍ വീടു തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാദാപുരം കല്ലാച്ചി കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്നത്. മണ്‍കട്ട കൊണ്ടു നിര്‍മ്മിച്ച വീടാണ് അപകടത്തില്‍പ്പെട്ടത്. മഴയില്‍ മണ്‍കട്ട കുതിര്‍ന്നാണ് അപകടമുണ്ടായതെന്നു കരുതുന്നു. വീടു പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി. പുനരധിവാസവും നഷ്ടപരിഹാരവും ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോടാവശ്യപ്പെട്ടു.