ബദിയഡുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും വേണം: ആക്ഷന്‍ കൗണ്‍സില്‍

കാസര്‍കോട്: ബദിയടുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഇതിനുവേണ്ടി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സംഘടന പ്രതിനിധികള്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികളായി മാഹിന്‍ കേളോട്ട് (ചെയര്‍മാന്‍), ശ്രീകാന്ത് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബാലകൃഷ്ണ ഷെട്ടി, സുധാകരന്‍, മുഹമ്മദലി, ശങ്കരനാരായണ ഭട്ട്, ഗംഗാധരന്‍ ഗോളിയടുക്ക, അബ്ബാസ്, രവികുമാര്‍ റൈ, ഈശ്വര ഭട്ട് എന്നിവരാണ് മറ്റു …

മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബാബുവിന്റെയും ശോഭയുടെയും മകന്‍ നവനീത്(15) ആണ് മരിച്ചത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ്‌ സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാര ക്ഷേത്രത്തിന് കട്ടില വച്ചു

കാസര്‍കോട്: തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രം ഭണ്ഡാര ക്ഷേത്രത്തിന് കട്ടില വച്ചു. ശില്‍പ്പി സുകുമാരന്‍ ചാലിങ്കാല്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഭണ്ഡാര ക്ഷേത്രം നൂനത രീതിയില്‍ നിര്‍മിക്കുന്നത്. ക്ഷേത്ര സ്ഥാനികന്മാരും, ഭഗവതി സേവാ സംഘം ഭാരഭാഹികളും, ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

കുണിയയിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: കുണിയയിലെ കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി(70) അന്തരിച്ചു. പരേതരായ ചെരുമ്പ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യമാര്‍: പരേതയായ ഖദീജ കുണിയ, നസീമ പാണത്തൂര്‍.മക്കള്‍: അബ്ദുല്ല, ഹാരിസ്, ഹാഫിള് മുഹീനുദ്ദീന്‍, ത്വാഹ, ത്വയ്യിബ് (ഇരുവരും വിദ്യാര്‍ഥികള്‍), പരേതനായ അസ്‌കര്‍. മരുമക്കള്‍: നൗഷീബ റൈഹാന. സഹോദരങ്ങള്‍: ഇസ്മായില്‍, മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി, ഖദീജ, ആസ്യുമ്മ, സഫിയ. മൃതദേഹം കുണിയ ജുമുഅ മസ്ജിദ് പരിസരത്ത് ഖബറടക്കി.

കോഡ് ദബ്ബു ദൈവസ്ഥാന ഭാരവാഹികള്‍ പതിവ് തെറ്റാതെ കാണിക്കയുമായി വലിയ ജമാഅത്ത് പള്ളിയിലെത്തി

കാസര്‍കോട്: പതിവ് തെറ്റാതെ ഇക്കുറിയും മൊഗ്രാല്‍ ഗാന്ധിനഗര്‍ കോഡ് ദബ്ബു ദൈവസ്ഥാന ഭാരവാഹികള്‍ കാണിക്കയുമായി മൊഗ്രാല്‍ കടപ്പുറം വലിയ ജമാഅത്ത് പള്ളിയിലെത്തി. ദൈവസ്ഥാനത്ത് വാര്‍ഷിക നേമോത്സവം ഈ മാസം 13 മുതല്‍ 16 വരെ നടക്കാന്‍ പോവുകയാണ്. ഇതിന് ക്ഷണിക്കാനാണ് ക്ഷേത്ര ഭാരവാഹികളെത്തിയത്. പള്ളി പരിസരത്ത് വെച്ച് പള്ളി ഇമാം അബൂബക്കര്‍ ഹാഷിമി, ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബിഎന്‍ മുഹമ്മദലി, ടിഎം ഷുഹൈബ്, ഇബ്രാഹിം കൊപ്പളം, എംജിഎ റഹ്‌മാന്‍, എക്‌സിക്യൂട്ടീവ് …

നെടുമ്പാശേരി വിമാനത്താവളത്തിലെ ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയുടെ മകന്‍ റിദാനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടതിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആഭ്യന്തര വിമാനത്താവളത്തിന് പുറത്തുള്ള കഫ്തീരിയയ്ക്കടുത്തെ പൂന്തോട്ടത്തില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. മാതാപിതാക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടെ മൂത്ത സഹോദരനൊപ്പം കളിക്കുന്നതിനിടെ റിദാന്‍ ഓടയിലേക്കു വീണുപോവുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ കുരുന്നിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

മാനടുക്കത്ത് കടന്നല്‍ കുത്തേറ്റ് 18 തൊഴിലുറപ്പ് തൊഴിലാളികള്‍ ആശുപത്രിയില്‍, ഒരാള്‍ക്ക് ഗുരുതരം

കാസര്‍കോട്: ബന്തടുക്ക മാനടുക്കത്ത് കടന്നല്‍ കുത്തേറ്റ് 18 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാനടുക്കം തൊടുപനം കാര്‍ത്യായനിയുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തട്ട് തിരിക്കല്‍ പണി ചെയ്യുന്നതിനിടെയാണ് കടന്നലുകള്‍ ഇവരെ ആക്രമിച്ചത്. പരിക്കേറ്റ 9 തൊഴിലാളികളെ ബന്തടുക്കയിലെ ക്ലിനിക്കിലും ഗുരുതരമായി പരിക്കേറ്റ കാര്‍ത്യായനിയെ ചെര്‍ക്കളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. വീട്ടുടമയും തൊഴിലുറപ്പു …

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തെരഞ്ഞെടുത്തു. പ്രായാധിക്യത്തെ തുടര്‍ന്ന് എംവി ബാലകൃഷന്‍ പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ രാജഗോപാലിനെ ഐക്യകണ്‌ഠേനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പിബി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തൃക്കരിപ്പൂര്‍ നിയമസഭാംഗമാണ് രാജഗോപാല്‍. ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2016 മുതല്‍ തൃക്കരിപ്പൂര്‍ നിയമസഭാംഗമാണ്. കാസർകോട്‌ ജില്ലാ സമ്മേളനം 36 അംഗ ജില്ലാ കമ്മിറ്റിയെ …

മധൂര്‍ ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശോല്‍സവം; ക്ഷണപത്രം പ്രകാശനം ചെയ്തു

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്‌മകലശോല്‍സവത്തിന്റെയും മൂഡപ്പ സേവയുടെയും ക്ഷണപത്രം വെള്ളിയാഴ്ച ക്ഷേത്ര സന്നിധിയില്‍ പ്രകാശനം ചെയ്തു. മാണില മഠാധിപതി മോഹന്‍ദാസ പരമഹംസ സ്വാമികള്‍, തന്ത്രി ദേരെബൈലു ഗുരുരാജ, എക്‌സികുട്ടീവ് ഓഫീസര്‍ ടി രാജേഷ്, ഡോ.ബിഎസ് റാവു, ജയദേവ ഖണ്ഡിഗെ, കെ സുമേഷ്, മഞ്ജുനാഥ കാമത്ത് തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെയാണ് അഷ്ടബന്ധ ബ്രഹ്‌മകലശോല്‍സവവും മൂഡപ്പ സേവയും നടക്കുക.

പാലക്കുന്ന് വലിയ കലംകനിപ്പ്: ഒഴുകിയെത്തി വിശ്വാസികള്‍

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ആചാരാനുഷ്ഠങ്ങളുടെ നിറവില്‍ പാരമ്പര്യപ്പെരുമയോടെ നടക്കുന്ന മഹോത്സവത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഭണ്ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കലം ആദ്യം സമര്‍പ്പണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കഴക പരിധിയിലെ വിവിധ പ്രാദേശിക സമിതികളില്‍ നിന്ന് ചെണ്ട വാദ്യ ഘോഷങ്ങളോടെ പ്രായവ്യത്യാസമില്ലാതെ ആയിരക്കണക്കിന് സ്ത്രീകള്‍ കലങ്ങള്‍ ശിരസ്സിലേന്തി ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കി സമര്‍പ്പണം നടത്തി. കൂട്ടത്തില്‍ പുരുഷന്മാരും ഉണ്ടായിരുന്നു. നിവേദ്യത്തിനുള്ള കുത്തിയെടുത്ത പച്ചരിയും, അരിപ്പൊടിയും, നാളികേരവും, ശര്‍ക്കരയും, വെറ്റിലടക്കയും …

ചെറുവത്തൂരില്‍ അടച്ചു; ചീമേനിയില്‍ തുറന്നു; കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: ജനകീയ സമരങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാല ചീമേനിയില്‍ തുറന്നു. കയ്യൂര്‍ റോഡിലെ എസ്ബിഐ ബാങ്കിന് പിറക് വശത്തെ ബില്‍ഡിങ്ങിലാണ് വെള്ളിയാഴ്ച രാവിലെ പ്രവര്‍ത്തനം ആരംഭിച്ചത്. ബീവറേജ് ഔട്ട്‌ലറ്റ് ആരംഭിക്കുന്നതിനെതിരെ വീട്ടമ്മമാരുടെയും വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു ബില്‍ഡിങ്ങില്‍ വ്യാഴാഴ്ച രാത്രി സാധനങ്ങള്‍ എത്തിച്ച് വെള്ളിയാഴ്ച രാവിലെ പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം ബീവറേജിന് മുന്നില്‍ സമരക്കാര്‍ ആരും ഇന്ന് എത്തിയില്ല. സമൂഹമാധ്യമങ്ങളിലൂടെ ബീവറേജ് പ്രവര്‍ത്തനം തുടങ്ങിയതറിഞ്ഞ് ആളുകള്‍ എത്തുന്നുണ്ട്. അതേസമയം ചെറുവത്തൂരില്‍ …

സംസ്ഥാനത്തെ ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ചു; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന, ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി രൂപ, കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടിയെന്ന് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് മന്ത്രി കെഎന്‍ ബാലഗോപാലന്‍ സഭയെ അറിയിച്ചത്. സ്ലാബുകളില്‍ 50 ശതമാനമാണ് വര്‍ധന ഏര്‍പ്പെടുത്തിയത്. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം …

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസത്തിന് 750 കോടി രൂപ; പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ആകെ 1202 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റില്‍ എത്ര കോടി രൂപ നീക്കിവയ്ക്കുമെന്നത് നിര്‍ണായകമായിരുന്നു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം …

ആശ്വാസം, റിപ്പോ കാല്‍ ശതമാനം കുറച്ച് ആര്‍.ബി.ഐ: പലിശ കുറയും

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനുശേഷം ആദ്യമായി റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)തയില്‍ നിലനിര്‍ത്തുകയും ചെയ്തു.വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം …

മയക്കുമരുന്നു വിതരണം ലക്ഷ്യം വച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍. തലശ്ശേരി, കായ്യത്ത് റോഡിലെ ശാന്തി മഹലില്‍ റിയാസ് അമ്പാലി (45) യെയാണ് എടക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എംവി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ എന്‍ ദിജേഷും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ചാലയിലെ സ്വകാര്യ ആസ്പത്രിയുടെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കാറും 82 മില്ലിഗ്രാം എംഡിഎംഎയും കസ്റ്റഡിയിലെടുത്തു. ജില്ലയില്‍ മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന …

അമേരിക്കയില്‍ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് പെണ്‍കുട്ടികളുടെ കായിക ഇനങ്ങളില്‍ വിലക്ക്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ അകറ്റി നിര്‍ത്തല്‍’ എന്ന് പേരിട്ടിരിക്കുന്ന ഉത്തരവ്, ഫെഡറല്‍ ഫണ്ടിംഗ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നീതി, വിദ്യാഭ്യാസ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി. ജനനസമയത്ത് ഒരാള്‍ക്ക് നിയോഗിക്കപ്പെട്ട ലിംഗഭേദം ‘ലൈംഗികത’യാണെന്ന് വ്യാഖ്യാനിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ ഭാഗമായാണിത്.‘ഈ എക്‌സിക്യൂട്ടീവ് …

ചീമേനിയില്‍ എഞ്ചിനീയറുടെ വീട്ടിലെ കവര്‍ച്ച: പശുപരിപാലനത്തിനെത്തിയ ദമ്പതികള്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാര്‍, ദമ്പതികള്‍ക്കെതിരെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും സമാനമായ നിരവധി കേസുകള്‍, നേപ്പാളില്‍ നിന്നു ഇന്ത്യയില്‍ എത്തിയത് വ്യാജരേഖ ചമച്ച്, സംഘം ചീമേനിയില്‍ എത്തിയത് കര്‍ണ്ണാടകയിലെ മലയാളി മുഖേന

കാസര്‍കോട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രക്കാനത്തെ എഞ്ചിനീയര്‍ എന്‍. മുകേഷിന്റെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണ്ണവും 4 കിലോ തൂക്കമുള്ള വെള്ളിപ്പാത്രങ്ങളും കവര്‍ച്ച ചെയ്ത് കടന്നു കളഞ്ഞ ദമ്പതികളും സംഘവും അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരാണെന്നു സൂചന. കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനരീതിയില്‍ നടന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ് ദമ്പതികളെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. സംഘത്തെ ഒരിക്കല്‍ പോലും അറസ്റ്റു ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അതാണ് സമാന രീതിയിലുള്ള കവര്‍ച്ചകള്‍ നടത്താന്‍ വീണ്ടും സംഘത്തിനു …

സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു; മൃതദേഹം പരിയാരത്തേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു

പയ്യന്നൂര്‍: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ചെറുപുഴ, ചെമ്പല്ലൂഞ്ഞിയിലെ ബി.സി സബീര്‍-എന്‍ താഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെസിന്‍ (16)ആണ് മരിച്ചത്. പെരിങ്ങോം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. സഹോദരന്മാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഷെസീനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ, എസ്‌ഐ രൂപയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് …