നിറത്തിന്റെ പേരില്‍ അവഹേളനം; നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: നിറത്തിന്റെ പേരില്‍ ഉണ്ടായ അവഹേളനത്തെത്തുടര്‍ന്ന് മലപ്പുറത്ത് നവവധു ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗള്‍ഫില്‍ നിന്നു തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അബ്ദുല്‍വാഹിദിനെ മട്ടന്നൂര്‍ പൊലീസാണ് പിടികൂടിയത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാന്‍ കഴിയാതെ മലപ്പുറം, കൊണ്ടോട്ടി സ്വദേശിയായ ഷഹാന മുംതാസ് ദിവസങ്ങള്‍ക്കു മുമ്പാണ് തൂങ്ങി മരിച്ചത്. ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി ഷഹാനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page