ഷാരോണ്‍ ആത്മാര്‍ത്ഥ പ്രണയത്തിന്റെ രക്തസാക്ഷി: ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍

തിരുവനന്തപുരം: അഗാധ പ്രണയത്തിന്റെ രക്തസാക്ഷിയാണ് പാറശ്ശാല ഷാരോണെന്ന് കാസര്‍കോട് ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മക്ക് ശിക്ഷ നല്‍കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുത്തം വന്ന ഒരു ക്രിമിനലിനെ പോലെയുള്ള പ്രതികരണമാണ് ഗ്രീഷ്മയില്‍ നിന്നുണ്ടായത്. വെല്ലുവിളികള്‍ നിറഞ്ഞ കേസില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് അന്വേഷണ സംഘം കളത്തിലിറങ്ങിയത്. ഒരു തവണ പോലും ഗ്രീഷ്മ കഷായം കുടിച്ചിട്ടില്ല. ഒരു ഡോക്ടറും ഗ്രീഷ്മയ്ക്ക് കഷായം കുറിച്ചു കൊടുത്തിട്ടില്ലെന്നു അന്വേഷണത്തിന്റെ തുടക്കത്തില്‍ വ്യക്തമായി. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന് കള്ളത്തരങ്ങളാണ് പ്രതി മെനഞ്ഞുകൊണ്ടിരുന്നത്. ഓരോ തവണ കള്ളം പറയുമ്പോഴും അറസ്റ്റിലേക്കുള്ള അകലം കുറയുകയായിരുന്നു-ജോണ്‍സണ്‍ പ്രതികരിച്ചു.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഗ്രീഷ്മയ്ക്ക് പശ്ചാത്താപമോ പതര്‍ച്ചയോ ഉണ്ടായിരുന്നില്ല. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്-അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page