രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ കേരളത്തില്‍; ഓരോ മാസവും 6 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 66 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം കേരളത്തില്‍ ആറു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 5,597 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകത്തിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ 7252 പേര്‍ക്കാണ് കര്‍ണ്ണാടകയില്‍ കോവിഡ് ബാധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page