ഭര്‍ത്താക്കന്മാര്‍ കുടിച്ചു പൂസായി മര്‍ദ്ദനം പതിവാക്കി; മനംനൊന്ത് വീടു വിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി

മദ്യലഹരിയില്‍ വീട്ടിലെത്തി പീഡിപ്പിക്കുന്നത് പതിവാക്കിയതില്‍ മനം നൊന്ത് വീടുവിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരില്‍ നിന്നാണ് വിചിത്രമായ വാര്‍ത്ത പുറത്തുവന്നത്. ക്ഷേത്രനടയിലെത്തിയ ശേഷം യുവതികളിലൊരാളായ ഗുഞ്ച വരന്റെ വേഷം ധരിച്ചു കവിതയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്താണ് വിവാഹിതരായത്. തുല്യ ദുഃഖിതരായിരുന്നു ഗുഞ്ചയും കവിതയും. ഭര്‍ത്താക്കന്മാരുടെ മദ്യപാന ശീലത്തില്‍ മടുത്ത രണ്ടു യുവതികളും സാമൂഹ്യ മാധ്യമത്തിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്. ഇരുവരും സമഃദുഃഖിതരാണെന്നു അറിഞ്ഞതോടെ സൗഹൃദത്തിന്റെ ആഴം കൂടി. ആറു വര്‍ഷത്തോളം ഇരുവരും …

കാമുകി കാലുമാറി: നേരത്തെ നല്‍കിയ ബൈക്കും മൊബൈല്‍ ഫോണും തിരികെ മേടിക്കാന്‍ എത്തിയ യുവാവിനെ യുവതിയുടെ പുതിയ കാമുകന്‍ തോക്കു കാട്ടി ആക്രമിച്ചു

ബംഗ്‌ളൂരു: കാമുകി കാലുമാറി മറ്റൊരാളുമായി പ്രണയത്തിലായതിനു പിന്നാലെ പൂര്‍വ്വ കാമുകന് മര്‍ദ്ദനം. യുവതിയുമായി പ്രണയത്തിലുണ്ടായിരുന്ന സമയത്ത് കാമുകിക്ക് സമ്മാനമായി നല്‍കിയ ബൈക്കും മൊബൈല്‍ ഫോണും തിരികെ വാങ്ങിക്കാനെത്തിയ യുവാവിനെയാണ് യുവതിയുടെ പുതിയ കാമുകന്‍ തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അക്രമിച്ചത്. കഴിഞ്ഞ ദിവസം അമൃല്ലെ പൊലീസ് സ്റ്റേഷനു സമീപത്താണ് സംഭവം. സംഭവത്തില്‍ നേപ്പാള്‍ സ്വദേശി ബികാസി(26)നെ അമൃല്ലെ പൊലീസ് അറസ്റ്റു ചെയ്തു.ജക്കൂര്‍ ലേഔട്ടിലെ പത്ത് ബി ക്രോസില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശിയായ ലോകേഷ് (25)ആണ് അക്രമത്തിനു ഇരയായത്. …

ഉദുമ, പള്ളത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: ഉദുമ, പള്ളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ട്രെയിനില്‍ നിന്നു വീണതാണോ നടന്നു പോകുന്നതിനിടയില്‍ ട്രെയിന്‍ തട്ടി മരിച്ചതാണോയെന്നതില്‍ വ്യക്തതയില്ല.

ദൗത്യസംഘത്തിനു നേരെ കടുവ ആക്രമണം; ആര്‍ആര്‍ടി അംഗത്തിനു ഗുരുതര പരിക്ക്, കടുവയ്ക്ക് വെടിയേറ്റു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിലിനിടയില്‍ കടുവ ആക്രമണം. ആര്‍.ആര്‍.ടി സംഘാംഗത്തിനു പരിക്കേറ്റു. മാനന്തവാടി ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇയാളെ വനത്തില്‍ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. ദൗത്യസംഘത്തിനു നേരെ കടുവ ആക്രമണം ഉണ്ടായ കാര്യം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. വെടിയേറ്റ കടുവയാണ് അക്രമിച്ചതെന്നാണ് സൂചന.പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനുള്ള ദൗത്യസംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് വനത്തിലേക്ക് കയറിയത്. തറാട്ട് ഭാഗത്ത് …

ഉദുമ, കൊപ്പല്‍ ബീച്ച് റോഡില്‍ കൂലിപണിക്കാരന്‍ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കൂലിപ്പണിക്കാരനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ, കൊപ്പല്‍ ബീച്ച് റോഡിലെ പരേതനായ ജനാര്‍ദ്ദനന്റെ മകന്‍ കെ. ജയദീപ് (50)ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ബേക്കല്‍ പൊലീസ് കേസെടുത്തു. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ലിസ. മകള്‍: സിയ. സഹോദരങ്ങള്‍: ഉഷ, വിജയലക്ഷ്മി, പരേതനായ ദിലീപ്.

ഭാര്യ കുളിക്കാന്‍ പോയ സമയത്ത് ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാസര്‍കോട്: ഭാര്യ കുളിക്കാന്‍ പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മുട്ടത്തൊടി, ഹിദായത്ത് നഗര്‍, മാലങ്കളയിലെ സുന്ദര(60)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുന്ദരി. മക്കള്‍: ആനന്ദ, വേണു, രാജേശ്വരി, വിനു, പരേതനായ ജനാര്‍ദ്ദനന്‍. മരുമകന്‍: ഈശ്വര. സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഐത്തപ്പ, ലക്ഷ്മി, പരേതയായ മാത, ചൗക്കാറു, കമല, കുംബെ, അങ്കാര. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് നാളെ മുതല്‍; രാജ്യത്ത് യുസിസി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

ന്യൂദെല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നാളെ മുതല്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യുസിസി പോര്‍ട്ടല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ പ്രകാശനം ചെയ്യും. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.ഇനി മുതല്‍ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായ കാര്യങ്ങളില്‍ ഏകീകൃത നിയമമായിരിക്കും നടപ്പിലാക്കുക. നിയമത്തിന്റെ പരിധിയില്‍ നിന്നു ആദിവാസി വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനാഘോഷം: ഗവര്‍ണ്ണറുടെ പ്രസംഗത്തിനിടെ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണു; അസ്വസ്ഥത അനുഭവപ്പെട്ടത് മുന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. ഗവര്‍ണറുടെ സമീപത്ത് നില്‍ക്കുകയായിരുന്നു പൊലീസ് കമ്മീഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെയായിരുന്നു സംഭവം. കാസര്‍കോട് ജില്ലാ മുന്‍ പൊലീസ് ചീഫായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണ തോംസണ്‍ ജോസിനെ സമീപത്തെ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം വേദിയില്‍ തിരിച്ചെത്തി.

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു അപകടം; പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് കനാലില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍, നാക്കാലിയ്ക്കല്‍ എസ്.വി.ജി.എച്ച്.എസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പി.എ.പി കനാലില്‍ നിന്നു കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരമാണ് എസ്പിസി കാഡറ്റുകളായ രണ്ടു പേരെയും കനാലില്‍ കാണാതായത്. കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു കൂട്ടുകാരന്‍. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വിദ്യാര്‍ത്ഥികളുടെ അപകടമരണം …

പിഎംകെ നേതാവ് രാമലിംഗം വധക്കേസ്; ഒളിവില്‍ പോയ രണ്ടു പ്രതികള്‍ അറസ്റ്റില്‍

ന്യൂദെല്‍ഹി: തമിഴ്‌നാട്ടിലെ പിഎംകെ നേതാവ് രാമലിംഗ കൊലക്കേസില്‍ പ്രതികളായ രണ്ടുപേരെ എന്‍ഐഎ അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശികളായ അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. 2019 ഫെബ്രുവരി 5നു തിരുഭവനം പെരിയപ്പള്ളി പള്ളിക്ക് സമീപത്തു വച്ചാണ് രാമലിംഗം കൊല്ലപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.ഇസ്ലാമിക് ഗ്രൂപ്പിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനാണ് രാമലിംഗത്തെ കൊലപ്പെടുത്തിയതെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.കേസ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് …

വെയിലു കായാന്‍ വീടിന്റെ ടെറസില്‍ കയറിയ 15കാരിയെ കുരങ്ങന്‍ തള്ളിയിട്ടു കൊന്നു

പാറ്റ്‌ന: കൊടിയ തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ വീടിന്റെ ടെറസില്‍ കയറി വെയിലു കാഞ്ഞു കൊണ്ട് പഠിക്കുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കുരങ്ങന്‍ തള്ളിയിട്ടു കൊന്നു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ഭഗവാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഘറിലെ പ്രിയ എന്നു പേരുള്ള 15 വയസ്സുകാരിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. മേല്‍ക്കൂരയില്‍ ഇരുന്നു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ എവിടെ നിന്നോ എത്തിയ വാനരക്കൂട്ടം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വാനരക്കൂട്ടം …

ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്‍ അന്തരിച്ചു

ബംഗ്‌ളൂരു: പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1942 മാര്‍ച്ച് 8ന് കായങ്കുളത്തായിരുന്നു ജനനം.ഹൃദയശസ്ത്രക്രിയാ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ. കെ.എം ചെറിയാന്‍. സുഹൃത്തിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്‌ളൂരുവിലെത്തിയത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സര്‍ജറിയില്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1975ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി നടത്തി. ഹൃദയം, …

ബിജെപി ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ ചുമതലയേറ്റു

കാസര്‍കോട്: ബിജെപി ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ഹരീഷ് നാരംപാടി നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി കുണ്ടാര്‍ ഭദ്രദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. എം.സഞ്ജീവ ഷെട്ടി, സുധാമ ഗോസാഡ, രാമപ്പ മഞ്ചേശ്വര്‍, ശിവ കൃഷ്ണ ഭട്ട്, എന്‍ സതീഷ്, മണികണ്ഠ റായ്, ഷൈലജ ഭട്ട്, വസന്ത് ഷെട്ടി ഈശ്വര, തോമസ് ബെള്ളൂര്‍, ഗീത ബെള്ളൂര്‍, ചിത്രകല, റോമന്‍ ഡിസൂസ, ബിഎംഎസ് നേതാവ് ലീല കൃഷ്ണ പങ്കെടുത്തു. മുല്ലൈരി …

മൊഗ്രാലില്‍ പിടിവിടാതെ മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം: ദേശീയവേദി

മൊഗ്രാല്‍: മഞ്ഞപ്പിത്തം മൊഗ്രാലില്‍ പിടിമുറുക്കുന്നു. നാങ്കി റോഡിന് സമീപത്തെ പത്തോളം പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉള്ളതായാണ് വിവരം. ഇതേത്തുടര്‍ന്ന് ദേശീയവേദി ഭാരവാഹികള്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ഒരു വീട്ടിലെ അഞ്ചോളം പേര്‍ക്ക് മഞ്ഞപ്പിത്തം ഉള്ളതായും പറയപ്പെടുന്നുണ്ട്.മാസങ്ങള്‍ക്കു മുമ്പ് മീലാദ് നഗറിലും, മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്തും പത്തോളം പേരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ പരിശോധനയും, പ്രതിരോധ ബോധവല്‍ക്കരണവും വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.ചില്ലയില്‍ മുണ്ടിനീര് വ്യാപിക്കുന്നതിലും ജനങ്ങള്‍ …

ദുബായ് കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ഉസി ഗ്യാങ്‌സ്റ്റേഴ്‌സ് ചാമ്പ്യന്മാര്‍

ദുബൈ: ഡെനൂബ് സ്‌പോര്‍ട്‌സ് വേള്‍ഡ് ഗ്രൗണ്ടില്‍ കെ.സി.പി.എല്‍ സംഘടിപ്പിച്ച മിന്റ് ജുവല്‍സും ചാച്ചൂസും നേതൃത്വം നല്‍കിയ കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-3യില്‍ ഉസി ഗ്യാങ്‌സ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മിന്റ് സ്‌ട്രൈക്കേസിനെയാണ് പരാജയപ്പെടുത്തിയത്. എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ഹരീഷ് മികച്ച കളിക്കാരനായും സിയാ മഹക്ക് ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.കെ.എം.സി. സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. സക്കരിയ എസ്.ബി.കെ, ബിഷര്‍ മിന്റ്, നിഫ് ടിആര്‍, ഡോ.ഇസ്മയില്‍ …

ആണ്ടി മുസോറും പാറ്റേട്ടിയും

പ്രക്കാനം പ്രദേശത്തെ പ്രമുഖനായ കൃഷിക്കാരനായിരുന്നു. ആണ്ടി മുസോര്‍. ഇരുപത് പൊതിപ്പാട് പുഞ്ചക്കണ്ടവും പത്തേക്കറോളം പുരയിടവുമുണ്ടായിരുന്നു.രണ്ട് ജോഡി കാളകളുണ്ട്, കറവപശുക്കളുണ്ട്. ഇതിന്റെയൊക്കെ പരിപാലനം ആണ്ടി മുസോര്‍ക്ക് തന്നെ. നേരം പരാപരാ വെളുക്കുമ്പോഴെക്കും തന്റെ പത്താം നമ്പര്‍ മുണ്ടുടുത്ത് തലയില്‍ കൊട്ടമ്പാളയും തിരുകി പുറത്തിറങ്ങും. ദേഹത്തണിയുന്നത് വെള്ള കോണകവും പത്താം നമ്പര്‍ മുണ്ടും മാത്രം. ഏത് തണുപ്പിലും കുപ്പായമിടില്ല. ചെറുപ്പത്തിലേ കഷണ്ടി കയറിയിട്ടുണ്ട്. രാവിലെ കറവും കഴിഞ്ഞ് എരുതുകളെയും പശുക്കളെയും മേയാന്‍ വേണ്ടി കുറവന്‍ കുന്നിലേക്ക് അഴിച്ചു വിടും. അടുത്തടുത്ത …

ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: പാലക്കാട് സ്വദേശിയും നായന്മാര്‍മൂലയില്‍ ഹോട്ടല്‍ ജീവനക്കാരനുമായ പി. പ്രദീപ് (58) വെള്ളിയാഴ്ച പുലര്‍ച്ചെ പെട്ടന്നുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്നു മരിച്ചു. പാലക്കാട്, പട്ടാഞ്ചേരി, മന്യോട് മൂപ്പന്‍ചാലയിലെ പ്രഭാകരന്റെ മകനാണ് പ്രദീപ്.വ്യാഴാഴ്ച ഹോട്ടല്‍ പണി കഴിഞ്ഞു താമസസ്ഥലത്തെത്തിയ ഉടന്‍ അസ്വാസ്ഥ്യമനുഭവപ്പെടുകയും വിവരമറിഞ്ഞു ഒപ്പം ജോലി ചെയ്യുന്ന നാലാംമൈല്‍ പാണാര്‍ക്കുളത്തെ അബ്ദുല്‍ഹകിം പ്രദീപിനെ ചെങ്കള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രദീപ് ആശുപത്രിയില്‍ മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

10 മാസം മുമ്പു മരിച്ചയാളുടെ വീടും പറമ്പും ആള്‍മാറാട്ടം നടത്തി വില്‍പ്പന: കാസര്‍കോട് സ്വദേശിയുള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: 10 മാസം മുമ്പു മരിച്ച ആളുടെ പേരിലുള്ള വീടും സ്വത്തും ആള്‍മാറാട്ടം നടത്തി വില്‍പ്പന നടത്തിയെന്ന ഉദുമ സബ് രജിസ്ട്രാറുടെ പരാതിയില്‍ കാസര്‍കോട്ടെ ഉസ്മാന്‍ തെരുവത്ത് അഹമ്മദിന്റെ മകന്‍ ഫൈസല്‍ തെരുവത്ത് ഉസ്മാന്‍, കോട്ടിക്കുളം കരിപ്പൊടി അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ബഷീര്‍ കെ.എ, കോട്ടിക്കുളം കോട്ടപ്പാറയിലെ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അഹമ്മദ് ഷംഷാദ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. 2019 ഡിസംബര്‍ 15ന് മരിച്ച ഉസ്മാന്‍ തെരുവത്ത് അഹമ്മദ് എന്നയാളുടെ പേരിലുള്ള വീടും പറമ്പും ഒന്നാം …