കാഞ്ഞങ്ങാട്: 10 മാസം മുമ്പു മരിച്ച ആളുടെ പേരിലുള്ള വീടും സ്വത്തും ആള്‍മാറാട്ടം നടത്തി വില്‍പ്പന നടത്തിയെന്ന ഉദുമ സബ് രജിസ്ട്രാറുടെ പരാതിയില്‍ കാസര്‍കോട്ടെ ഉസ്മാന്‍ തെരുവത്ത് അഹമ്മദിന്റെ മകന്‍ ഫൈസല്‍ തെരുവത്ത് ഉസ്മാന്‍, കോട്ടിക്കുളം കരിപ്പൊടി അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ബഷീര്‍ കെ.എ, കോട്ടിക്കുളം കോട്ടപ്പാറയിലെ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അഹമ്മദ് ഷംഷാദ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. 2019 ഡിസംബര്‍ 15ന് മരിച്ച ഉസ്മാന്‍ തെരുവത്ത് അഹമ്മദ് എന്നയാളുടെ പേരിലുള്ള വീടും പറമ്പും ഒന്നാം പ്രതിയായ ഫൈസല്‍ തെരുവത്ത് ഉസ്മാന്റെ പേരിലേക്ക് രണ്ടുംമൂന്നും പ്രതികളായ മുഹമ്മദ് ബഷീര്‍ കെ.എ, അഹമ്മദ് ഷംഷാദ് എന്നിവര്‍ സാക്ഷികളായി ചതിക്കണമെന്ന ഉദ്ദേശത്തോടെ ആള്‍മാറാട്ടം നടത്തി ആധാരം രജിസ്റ്റര്‍ ചെയ്തുവെന്ന ഉദുമ സബ് രജിസ്ട്രാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെട്ടിട ഉടമയായ ഉസ്മാന്‍ തെരുവത്ത് അഹമ്മദ് 15-12-2019ല്‍ മരണപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ സബ് രജിസ്ട്രാര്‍ പി. അനീഷ് കുമാര്‍ പൊലീസിനെ അറിയിച്ചു. 2020 ഒക്ടോബര്‍ എട്ടിനാണ് പ്രതികള്‍ ആള്‍മാറാട്ടം നടത്തി ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചു ആധാരം രജിസ്റ്റര്‍ ചെയ്തത്. 2035/2020 ആണ് ആധാരത്തിന്റെ നമ്പര്‍.
