ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്‍ അന്തരിച്ചു

ബംഗ്‌ളൂരു: പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1942 മാര്‍ച്ച് 8ന് കായങ്കുളത്തായിരുന്നു ജനനം.
ഹൃദയശസ്ത്രക്രിയാ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ. കെ.എം ചെറിയാന്‍. സുഹൃത്തിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്‌ളൂരുവിലെത്തിയത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സര്‍ജറിയില്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1975ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി നടത്തി. ഹൃദയം, ശ്വാസകോശം മാറ്റി വയ്ക്കല്‍, ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ലേസര്‍ ഹാര്‍ട്ട് സര്‍ജറി എന്നിവ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്നു.
1991ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page