കാസര്‍കോട്: പാലക്കാട് സ്വദേശിയും നായന്മാര്‍മൂലയില്‍ ഹോട്ടല്‍ ജീവനക്കാരനുമായ പി. പ്രദീപ് (58) വെള്ളിയാഴ്ച പുലര്‍ച്ചെ പെട്ടന്നുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്നു മരിച്ചു. പാലക്കാട്, പട്ടാഞ്ചേരി, മന്യോട് മൂപ്പന്‍ചാലയിലെ പ്രഭാകരന്റെ മകനാണ് പ്രദീപ്.
വ്യാഴാഴ്ച ഹോട്ടല്‍ പണി കഴിഞ്ഞു താമസസ്ഥലത്തെത്തിയ ഉടന്‍ അസ്വാസ്ഥ്യമനുഭവപ്പെടുകയും വിവരമറിഞ്ഞു ഒപ്പം ജോലി ചെയ്യുന്ന നാലാംമൈല്‍ പാണാര്‍ക്കുളത്തെ അബ്ദുല്‍ഹകിം പ്രദീപിനെ ചെങ്കള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രദീപ് ആശുപത്രിയില്‍ മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
