കഴുത്തു മുറിച്ച ശേഷം വയോധികന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

കണ്ണൂര്‍: ബാത്ത്‌റൂമില്‍ വച്ച് കഴുത്തിലെ ഞരമ്പ് മുറിച്ച ശേഷം വയോധികന്‍ കിണറ്റില്‍ ചാടി മരിച്ചു. കണ്ണൂര്‍, സിറ്റി മരക്കാര്‍കണ്ടിയിലെ കെ. മൊയ്തീന്‍ (79) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മൊയ്തീന്‍ എഴുന്നേല്‍ക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും മൂത്രമൊഴിക്കാന്‍ പോകുന്നുവെന്നാണ് കരുതിയിരുന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: പരേതയായ അസ്മ. മക്കള്‍: അഫ്‌സല്‍, അജ്മല്‍, അഷ്‌കര്‍, ജഫ്‌സീന.

പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 75 കാരന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ 75കാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പരപ്പ, നെടുവോട്ടെ, പൂമംഗലോരകത്ത് മമ്മുവിനെയാണ് ആലക്കോട് എസ്.ഐ എം.പി ഷാജി അറസ്റ്റു ചെയ്തത്. ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഇയാള്‍ക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: ബിജെപി നേതാവ് ഉള്‍പ്പെടെ 5 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സംഘത്തില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ അജയകുമാര്‍ നെല്ലിക്കാട്ട്, പെരിയയിലെ ഷെഫീഖ്, ഭാര്യ ഫാത്തിമത്ത് താഹിറ, പള്ളിക്കരയിലെ ഫൗസിയ, മകള്‍ ഫായിസ എന്നിവരെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണം വിഭാഗ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തത്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 11 ആയി. …

കൊടവഞ്ചിയില്‍ ടാപ്പിംഗ് തൊഴിലാളിയെ കാണാതായി

കാസര്‍കോട്: ബോവിക്കാനം, കൊടവഞ്ചിയിലെ ടാപ്പിംഗ് തൊഴിലാളി രാജേഷി(44)നെ കാണാതായി. കൊല്ലം, പട്ടാഴി, സൂര്യഭവനിലെ രാജന്റെ മകനാണ്. കൊടവഞ്ചിയിലെ ഒരു റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായിരുന്നു. ഫെബ്രുവരി 10 മുതല്‍ ഇയാളെയും സ്‌കൂട്ടറും കാണുന്നില്ലെന്നു തോട്ടം ഉടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സീറോ ടു സീറോ

സതീശന്‍നരിക്കുട്ടി പച്ച എന്റെ മാതാവിന്റെ അടുത്ത സുഹൃത്ത് സുശീലയുടെ മകന്‍, എന്റെ ഭാര്യയുടെ ക്ലാസ്‌മേറ്റ് ഇത്രയും സതീശനെക്കുറിച്ചറിയാം. അവന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത് കൂക്കാനം വഴി നടന്നു പോകുന്ന സുന്ദരനായ : സതീശനെ കണ്ടതും ഓര്‍മ്മയുണ്ട്. സതീശ നെക്കുറിച്ച് അവന്റെ ബന്ധുക്കള്‍ വഴി അറിയാറുണ്ട്. അവന്റെ മൂത്തമ്മ കൗസല്യ ടീച്ചര്‍ ഞങ്ങളുടെ അയല്‍പക്കക്കാരിയാണ്. ടീച്ചറുടെ മക്കളായ പ്രഭാകരന്‍ മാഷ്, എന്റെ ക്ലാസ്‌മേറ്റ് രവി എന്നിവര്‍ സതീശനെ കുറിച്ച് പറയാറുണ്ട്. വളരെ ചെറുപ്പത്തിലേ എയര്‍ ഫോര്‍ സില്‍ ജോലി കിട്ടിയെന്നും …

പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22 മുതല്‍ 27 വരെ

കാസര്‍കോട്: പ്രശസ്തമായ പുലിക്കുന്നു ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22ന് രാവിലെ ഗണപതിഹോമത്തോടെ ആരംഭിക്കും. 25നു പുലര്‍ച്ചെ ആയിരത്തിരി മഹോത്സവം നടക്കും. 27നു രാത്രി ഭണ്ഡാരം തിരിച്ചെഴുന്നള്ളിപ്പോടെ ആറു ദിവസം നീണ്ടു നില്‍ക്കുന്ന കളിയാട്ട മഹോത്സവം സമാപിക്കും.23നു വൈകിട്ടു മുതല്‍ പുല്ലൂര്‍ണന്‍, കാളപ്പുലിയന്‍, പുലികണ്ഠന്‍, കരിന്തിരി നായര്‍, പുലിച്ചേകവന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ വെള്ളാട്ടവും തോറ്റവും തിടങ്ങലും കുളിച്ചേറ്റവും ഉണ്ടാവും.നടുക്കളിയാട്ട ദിവസമായ 24നു ഇതേ തെയ്യങ്ങള്‍ക്കു പുറമെ പുള്ളിക്കരിങ്കാളിയമ്മ, പുല്ലൂരാളി, മന്ത്രമൂര്‍ത്തി തെയ്യങ്ങളുടെ തോറ്റവും …

കാനത്തൂരില്‍ പട്ടാപ്പകലും പുലി; തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ കണ്ടത് നാലു പുലികളെ ആര്‍.ആര്‍.ടി സംഘം എത്തി തെരച്ചില്‍ തുടങ്ങി

കാസര്‍കോട്: കാനത്തൂരില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി. തൈരയിലെ പുഷ്പയുടെ വീട്ടുകിണറിനു സമീപത്ത് ബുധനാഴ്ച രാവിലെ 9.15 മണിയോടെ അയല്‍ക്കാരനായ ഗംഗാധരനാണ് പുലിയെ കണ്ടത്. ഉടന്‍ കാട്ടിലേത്ത് ഓടിമറിയുകയും ചെയ്തു. ഇര തേടിയാണ് പുലി വീട്ടുപരിസരത്തെത്തിയതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു മുമ്പു പകല്‍ നേരങ്ങളില്‍ പുലിയെ കണ്ടിരുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ പകല്‍ സമയത്തും പുലി വീട്ടുപരിസരത്ത് എത്തിയത് ജനങ്ങളില്‍ ഭീതി കടുപ്പിച്ചിട്ടുണ്ട്.തൈരയില്‍ ചൊവ്വാഴ്ചയും പുലി എത്തിയിരുന്നു. ഒരു വലിയ …

ഉപ്പളയില്‍ വാച്ചുമാനെ വെട്ടിക്കൊന്ന കേസ്: പ്രതിയുടെ പത്വാടിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്, കൊലയുടെ കാരണം അജ്ഞാതം, പ്രതിയായ സവാദിന്റെ പേരില്‍ മൂന്നു കേസുകള്‍

കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രതിയായ സവാദിന്റെ ഉപ്പള, പത്വാടിയിലെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പയ്യന്നൂര്‍ സ്വദേശിയായ സുരേഷ് (48) ആണ് കൊല്ലപ്പെട്ടത്. ഇയാളും കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സവാദും പലപ്പോഴും ഒന്നിച്ചു കാണാറുണ്ടെന്നു …

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിനു ദാരുണാന്ത്യം, മൂന്നു ദിവസത്തിനുള്ളില്‍ നാലു മരണം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവ് മരിച്ചു. അട്ടമല കോളനിയിലെ കറുപ്പന്റെ മകന്‍ ബാലന്‍ (27)ആണ് കൊല്ലപ്പെട്ടത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച രാവിലെ തല ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉണ്ടായ കാട്ടാന ആക്രമണത്തില്‍ മാനു (46)വെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇതു വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മറ്റു രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ സംഘം ആയുര്‍വേദ മരുന്നു കടയുടമയുടെ കഴുത്തില്‍ നിന്നു മൂന്നരപവന്‍ മാല പൊട്ടിച്ചു രക്ഷപ്പെട്ടു; സംഭവം നീര്‍ച്ചാല്‍ മീത്തല്‍ ബസാറില്‍, അക്രമികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി

കാസര്‍കോട്: നെഞ്ചുവേദനയ്ക്കുള്ള മരുന്നു വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടംഗ സംഘം ആയുര്‍വേദ മരുന്ന് ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും മൂന്നരപ്പവന്‍ തൂക്കമുള്ള കരിമണി മാല പൊട്ടിച്ചോടി. ജൈനമൂല സ്വദേശിനിയും മീത്തല്‍ നീര്‍ച്ചാലിലെ ആയുര്‍വേദ മരുന്നുകട ഉടമയുമായ പരേതനായ ശങ്കരനാരായണന്റെ ഭാര്യ എസ്.എന്‍ സരോജിനി (64)യുടെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ കടയില്‍ എത്തി നെഞ്ചുവേദനക്കുള്ള മരുന്നു വേണമെന്നു ആവശ്യപ്പെട്ടു. മരുന്നു എടുക്കുന്നതിനിടയില്‍ യുവാവ് സരോജിനിയുടെ കഴുത്തില്‍ …

അയോധ്യ രാമക്ഷേത്രം മുഖ്യപൂജാരി മഹന്ത് സത്യേന്ദ്രദാസ് അന്തരിച്ചു

അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്രദാസ് (85) അന്തരിച്ചു.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു മഹന്ത് സത്യേന്ദ്രദാസിനെ ഈ മാസമാദ്യം ലക്‌നൗവിലെ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം മരിച്ചത്. 20 വയസ്സു മുതല്‍ അദ്ദേഹം പ്രധാന പൂജാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

കാട്ടുകുക്കെയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍മകജെ, കാട്ടുകുക്കെയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഛത്തീസ്ഗഡ്, നാരായണ്‍പൂര്‍ സ്വദേശി ദീപക് കുമാര്‍ സലാമി(32)നെയാണ് തമിഴ്നാട്, ഈറോഡില്‍ വച്ച് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരം സിപിഒമാരായ ഗോകുല്‍, ഹാരിഫ്, ശ്രീനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.2017 ഡിസംബര്‍ 30നാണ് കാട്ടുകുക്കെയിലെ ബാലഗോപാല കൃഷ്ണഭട്ടിന്റെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. …

നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്നു ജ്യോത്സ്യന്റെ പ്രവചനം; നിരപരാധിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി വെട്ടിക്കൊന്നു, ഹോട്ടല്‍ തൊഴിലാളിയും ജ്യോത്സ്യനും അറസ്റ്റില്‍

ചിത്രദുര്‍ഗ്ഗ: നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനം വിശ്വസിച്ച് ഹോട്ടല്‍ തൊഴിലാളി നിരപരാധിയെ വെട്ടിക്കൊന്നു. നാടിനെ നടുക്കിയ സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയും ജ്യോത്സ്യനും അറസ്റ്റില്‍. ഫെബ്രുവരി 9ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്. ചിത്രദുര്‍ഗ്ഗ, ചല്ലക്കരെ, പരശുറാംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ജെ കോളനിയില്‍ താമസക്കാരനും തുകല്‍പണിക്കാരനുമായ ജിഎച്ച് പ്രഭാകര (50)ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ആന്ധ്രാപ്രദേശ് കുന്ദര്‍പി, കൗരംപള്ളി സ്വദേശിയും പാവഗഡിയിലെ ഹോട്ടല്‍ തൊഴിലാളിയുമായ ആനന്ദറെഡ്ഡി, നരബലി നടത്താന്‍ ഉപദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണ …

കുമ്പളയിലെ മണല്‍ കടത്തുകാരെ പൂട്ടുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്; അനധികൃത കടവിലേക്ക് റോഡുണ്ടാക്കാന്‍ സൗകര്യം ചെയ്ത സ്ഥല ഉടമയ്‌ക്കെതിരെ കേസെടുത്തു

കാസര്‍കോട്: ഷിറിയ പുഴയിലെ അനധികൃത മണല്‍ വാരലിനെതിരെ പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി കക്കടം ജാറത്തിനു സമീപത്തെ അനധികൃത കടവിലേക്ക് റോഡുണ്ടാക്കാന്‍ സ്ഥലം അനുവദിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുധീഷ് ചന്ദ്ര കല്‍പ്പാറ(55)യ്‌ക്കെതിരെയാണ് കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തത്. ഷിറിയ പുഴയിലെ അനധികൃത കടവുകളെ കുറിച്ചു വിവരം ശേഖരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കടവുകള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍ പറഞ്ഞു.

കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ തീപിടുത്തം

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഉണങ്ങിയ പുല്ലില്‍ നിന്നു തീ ആളിപ്പടരുകയായിരുന്നു. ചെറുമരങ്ങളും മറ്റും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.ചൊവ്വാഴ്ച തീ പിടുത്തം ഉണ്ടായ സ്ഥലത്ത് കഴിഞ്ഞ വേനല്‍ക്കാലത്തും സമാന രീതിയില്‍ തീപിടുത്തം ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ജീവനക്കാരന്റെ മോഷണം പോയ ബാഗ് കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് ഫോണ്‍ ഓണ്‍ ചെയ്തു വച്ച ശേഷം, 43000 രൂപ ഒഴികെ ബാക്കി രേഖകളെല്ലാം ബാഗില്‍ ഭദ്രം

കാസര്‍കോട്: ഉദുമ, ഉദയമംഗലം, മഹാവിഷ്ണു ക്ഷേത്ര ജീവനക്കാരന്റെ മോഷണം പോയ ബാഗ്, കാഞ്ഞങ്ങാട്, അതിഞ്ഞാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഡരുകില്‍ കാണപ്പെട്ട ബാഗിനകത്തു നിന്നു മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം പോയ ബാഗാണെന്നു വ്യക്തമായത്.ഉദയമംഗലം ക്ഷേത്രത്തിലെ സേവാ ക്ലര്‍ക്കായ ഉദുമ, പടിഞ്ഞാര്‍ തെരുവിലെ സി. ബാലകൃഷ്ണന്റെ ബാഗ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് മോഷണം പോയത്. സ്‌കൂട്ടറിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി ഉദുമയിലെ മെക്കാനിക്കിനെ കാണിച്ചിരുന്നു. …

ഗൃഹനാഥ തൊഴിലുറപ്പിനു പോയ സമയത്ത് കവര്‍ച്ച; ആറേ കാല്‍ പവനും 18,000 രൂപയും നഷ്ടപ്പെട്ടു

കണ്ണൂര്‍: ഗൃഹനാഥ തൊഴിലുറപ്പിനു പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മയ്യില്‍, കയരളം, ഗോപാലന്‍ പീടിക, കരക്കണ്ടത്തെ ലളിതയുടെ വീട്ടിലാണ് കവര്‍ച്ച. ലളിത തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. അലമാരയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. ലളിതയുടെ പരാതിയില്‍ മയ്യില്‍ പൊലീസ് കേസെടുത്തു.

പ്രണയം, ബലാത്സംഗം, ഒടുവില്‍ കാലുമാറ്റം; വനിതാ പൊലീസുകാരിയുടെ പരാതിയില്‍ എസ്‌ഐക്കെതിരെ ബലാത്സംഗത്തിനു കേസെടുത്തു

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ എസ്.ഐയ്‌ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് എസ്‌ഐയും ഉത്തര്‍ പ്രദേശ്, ഗസിയാബാദ് സ്വദേശിയുമായ അശ്വിനി മാലിക്കി(30)നെതിരെയാണ് എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്തത്.വനിതാ കോണ്‍സ്റ്റബിളുമായി അശ്വിനി മാലിക് ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവത്രെ. വിവാഹ വാഗ്ദാനം നല്‍കി 2024 ഡിസംബര്‍ 28ന് കോയമ്പത്തൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ മുറിയെടുത്തു പീഡിപ്പിക്കുകയായിരുന്നുവെന്നു വനിതാ പൊലീസുകാരി നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു എസ്.ഐ പിന്മാറി. വ്യത്യസ്ത ജാതിയില്‍ …